HOME » NEWS » Film » MALAYALAM DOCUMENTARY ON ELDEST JEW SARAH COHEN SET FOR FESTIVAL ROUNDS N

ജൂത മുത്തശ്ശി സാറ കോഹന്റെ ജീവിത കഥ; അന്താരാഷ്ട്ര വേദികൾ തേടി ഒരു ഡോക്യുമെന്ററി

Malayalam documentary on eldest Jew Sarah Cohen set to do festival rounds | മട്ടാഞ്ചേരിയിലെ ഏറ്റവും മുതിർന്ന ജൂത മുത്തശ്ശി സാറ കോഹന്റെ ജീവിത കഥയുമായി 'സാറ താഹ തൗഫീഖ്'

News18 Malayalam | news18-malayalam
Updated: December 30, 2020, 10:43 AM IST
ജൂത മുത്തശ്ശി സാറ കോഹന്റെ ജീവിത കഥ; അന്താരാഷ്ട്ര വേദികൾ തേടി ഒരു  ഡോക്യുമെന്ററി
സാറ കോഹെൻ
  • Share this:
മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിന്റെ ഇടുങ്ങിയ ഇടനാഴികളിൽ ഒരിടത്ത് സാറ ജേക്കബ് കോഹെൻ ജീവിച്ചിരിപ്പുണ്ടായിരുന്നു. വാർദ്ധക്യത്തിന്റെ മൂർദ്ധന്യത്തിലെത്തിയ മട്ടാഞ്ചേരിയിലെ ഏറ്റവും മുതിർന്ന ജൂത മുത്തശ്ശി. 96 വയസ്സിന്റെ പടിവാതിൽക്കൽ വിടപറഞ്ഞ മുത്തശ്ശി ഇന്നും ഒരു നനുത്ത ഓർമ്മയാണ്. സാറ കോഹന്റെ ജീവിതത്തിൽ നിന്നും ഒപ്പിയെടുത്ത 'സാറ താഹ തൗഫീഖ്' എന്ന ഡോക്യുമെന്ററി അന്താരാഷ്ട്ര പ്രദർശനവേദികൾ തേടിയുള്ള യാത്ര ആരംഭിക്കാൻ ഒരുങ്ങുന്നു.

ശരത് കൊറ്റിക്കൽ എന്ന തൃശൂർകാരൻ നീണ്ട ഏഴു വർഷങ്ങൾ സാറ ആന്റി എന്ന് വിളിക്കുന്ന മുത്തശ്ശിയുടെ ഒപ്പം നടന്ന്, ചിത്രീകരിച്ച ഡോക്യുമെന്ററി ഇക്കൊല്ലം മാർച്ചിൽ ആദ്യം ഇസ്റായേലിൽ പ്രദർശനം നടത്തിയിരുന്നു. ചലച്ചിത്ര മേളകളിൽ എത്തുമ്പോൾ ആദ്യ പ്രദർശനത്തിൽ നിന്നും ഒട്ടേറെ മാറ്റങ്ങൾ വരുത്തിയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുക.

ഈ ഡോക്യൂമെന്ററിക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രശാന്ത് പിള്ളയും ശബ്ദം നൽകിയത് സംവിധായക അഞ്ജലി മേനോനുമാണ്. ഇംഗ്ലീഷ് ഭാഷയിലാണ് വിവരണം നൽകിയിരിക്കുന്നത്.

Youtube Video


"വർഷങ്ങൾക്ക് മുൻപ് സാറ ആന്റിയുടെ ജീവിതം പകർത്താൻ നേരം എനിക്ക് മുന്നിലുണ്ടായിരുന്നത് കേവലം രണ്ടു മിനിറ്റ് നീളമുള്ള ഒരു വീഡിയോ മാത്രമായിരുന്നു. പിന്നെ താഹ ഇബ്രാഹിം ആന്റിയുടെ മകനെന്ന പോലെ അവർക്കൊപ്പം പങ്കിട്ട ആത്മബന്ധത്തിന്റെ കഥയാണ് ഈ ഡോക്യുമെന്ററിയുടെ ഉള്ളടക്കം. അവരുടെ ബന്ധം മതങ്ങളുടെ മതിൽക്കെട്ടുകൾ ഭേദിച്ചിരുന്നു."

ഹീബ്രൂ ലിപിയിൽ 'തോറ' എന്ന മത ഗ്രന്ഥം മെനഞ്ഞെടുത്ത തൗഫീഖ് സക്കറിയ സാറ കോഹന്റെ വേണ്ടപ്പെട്ടവരിൽ ഒരാളായിരുന്നു. "സാറ ആന്റിക്ക് ഒട്ടേറെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. തൗഫീഖിന്റെ വിവാഹം കാണണം, കുട്ടിയെ കാണണം എന്ന ആഗ്രഹമെല്ലാം ഞങ്ങൾ ആ വേളകളിൽ നിന്നും നേരിട്ട് പകർത്തി."

എന്നാൽ സാറ കോഹന്റെ അന്ത്യം ചിത്രീകരിക്കാൻ അവരുടെ മരണസമയം അല്ലായിരുന്നു ശരത് തിരഞ്ഞെടുത്തത്. "വർഷങ്ങൾക്ക് മുൻപ് 'ഞാൻ മരിച്ചു കഴിഞ്ഞാൽ നീ എന്റെ കുഴിമാടം നോക്കണം' എന്ന് സാറ ആന്റി താഹയോട് പറഞ്ഞത് ഞങ്ങൾ ചിത്രീകരിച്ചിരുന്നു. അതാണ് ഉൾപ്പെടുത്തിയത്."

ബാഹുബലിയുടെ അണിയറപ്രവർത്തകൻ ജസ്റ്റിൻ ജോസ് ആണ് സൗണ്ട് ഡിസൈൻ ചെയ്തത്. 101 ചോദ്യങ്ങൾ സിനിമയുടെ നിർമ്മാതാവ് തോമസും ശരത്തും ചേർന്നാണ് നിർമ്മാണം.
Published by: user_57
First published: December 29, 2020, 7:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories