• HOME
  • »
  • NEWS
  • »
  • film
  • »
  • 'രോഗം മൂര്‍ധന്യാവസ്ഥയിലാണ്'; കരള്‍ മാറ്റിവെക്കാനായി ദാതാവിനെ കണ്ടെത്താൻ അപേക്ഷയുമായി നടന്‍ വിജയന്‍ കാരന്തൂര്‍

'രോഗം മൂര്‍ധന്യാവസ്ഥയിലാണ്'; കരള്‍ മാറ്റിവെക്കാനായി ദാതാവിനെ കണ്ടെത്താൻ അപേക്ഷയുമായി നടന്‍ വിജയന്‍ കാരന്തൂര്‍

1973ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് വിജയന്‍ സിനിമയിലെത്തുന്നത്.

  • Share this:
നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് വിജയന്‍ കാരന്തൂര്‍.  വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാൾട്ട് ആൻ്‍ഡ് പെപ്പർ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച വിജയന്‍ കാരന്തൂര്‍ ഇപ്പോള്‍ കരള്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുകയാണ്.

മൂന്ന് മാസമായി രോഗം മൂര്‍ധന്യാവസ്ഥയിലാണെന്നും കരള്‍ മാറ്റിവെക്കലാണ് ഏകപോംവഴിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. ഒരു ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്നും തന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു.

Also Read-ഒന്ന് 'പരുക്കനാ'യപ്പോള്‍ കിട്ടിയ 'പരിക്കു'മായി ചാക്കോച്ചന്‍; കുഴിയില്‍ വീണതാണോ എന്ന് ആരാധകർ

വിവരം അറിഞ്ഞതിന് പിന്നാലെ സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് വിജയന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് പുറമെ നിരവധി നാടകങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകൻ, പരിശീലകൻ എന്നീ നിലകളിലും തന്‍റെ സാന്നിദ്ധ്യം അറിയിച്ച വിജയന്‍ 1973ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ്  സിനിമയിലെത്തുന്നത്.

വിജയന്‍ കാരന്തൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി.



ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ  തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു ...........

summery- well known malayalam film actor Vijayan Karanthoor seeking help for his liver transplantation through a facebook post 
Published by:Arun krishna
First published: