• HOME
 • »
 • NEWS
 • »
 • film
 • »
 • മലയാള സിനിമയെ രക്ഷിക്കാൻ താരങ്ങൾ താഴേക്കു വരുമോ?; സിനിമാ പ്രതിസന്ധിയിൽ ചർച്ച

മലയാള സിനിമയെ രക്ഷിക്കാൻ താരങ്ങൾ താഴേക്കു വരുമോ?; സിനിമാ പ്രതിസന്ധിയിൽ ചർച്ച

ഈ വർഷം റിലീസ് ചെയ്ത 77 ചിത്രങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പരാജയത്തിലാണ് കലാശിച്ചത്.

 • Share this:
  കൊച്ചി: മലയാള സിനിമ താരങ്ങളുടെ പ്രതിഫലം കുറക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഫിലിം ചേംബർ വിളിച്ച സിനിമാ സംഘടനകളുടെ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. താരങ്ങൾ, നിർമ്മാതാക്കൾ, വിതരണക്കാർ , തിയേറ്റർ ഉടമകൾ , എന്നിവരുടെ സംഘടനാ പ്രതിനിധികൾ യോഗത്തില്‍ പങ്കെടുക്കും. ചിത്രങ്ങളുടെ സാമ്പത്തിക പരാജയവും ,തിയേറ്ററിൽ പ്രേക്ഷകർ കുറയുന്നതും യോഗത്തിൽ ചർച്ചയാകും.

  കോവിഡിന് ശേഷം മലയാള സിനിമ  കടുത്ത പ്രതിസന്ധിയിലാണെന്നാണ് വിവിധ സിനിമാ സംഘടനകളുടെ വിലയിരുത്തൽ. ഈ വർഷം റിലീസ് ചെയ്ത 77 ചിത്രങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പരാജയത്തിലാണ് കലാശിച്ചത്. താരങ്ങളുടെ ഉയർന്ന പ്രതിഫലമാണ് പ്രധാന പ്രതിസന്ധിയെന്നും താരങ്ങൾ പ്രതിഫലം കുറക്കണമെന്നും നിർമ്മാതാക്കൾ പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.സിനിമയുടെ ബജറ്റിൽ 70% ത്തോളും താരങ്ങളുടെ പ്രതിഫലത്തിനായി ചിലവഴിക്കേണ്ടി വരുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന്  ഫിലിം ചേംബർ ചൂണ്ടിക്കാട്ടുന്നു.

  ഈ സാഹചര്യത്തിലാണ് എല്ലാ സിനിമാ സംഘടനകളുടെയും സംയുക്ത യോഗം വിളിച്ചുകൂട്ടാൻ ഫിലിം ചേംബർ തീരുമാനിച്ചത്. തിയേറ്ററുകളിൽ പ്രേക്ഷകർ കുറയുന്നത് അടക്കമുള്ള മറ്റ് പ്രതിസന്ധികളും യോഗം ചർച്ച ചെയ്യും.

  താരസംഘടനയായ അമ്മ, ഫിയോക്, പ്രൊഡ്യുസേഴ്സ് അസ്സോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ്  അസ്സോസിയേഷൻ, മാക്ട , ഫെഫ്ക എന്നീ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടണമെന്നാണ് എല്ലാ സംഘടനകളുടെ നിലപാട് . എങ്കിലും താരങ്ങളുടെ പ്രതിഫലം കുറക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം അമ്മയുടേതായിരിക്കും . ഇതിന് മുൻപും സമാനമായ രീതിയിൽ ചർച്ചകൾ നടന്നിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിൽ വലിയ വിട്ടു വീഴ്ചകൾക്ക് അന്ന് താരങ്ങൾ തയ്യാറായിരുന്നില്ല. ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുകയാണ് ഉണ്ടായത്.


  മലയാളത്തിന്റെ 'കുമ്മാട്ടി'യെ പ്രകീർത്തിച്ച് വിഖ്യാത സംവിധായകൻ മാര്‍ട്ടിന്‍ സ്‌കോർസെസി


  മലയാളത്തിന്റെ 'കുമ്മാട്ടി' (Kummatty) അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്നും ഇമ്പമാര്‍ന്നതും ഹൃദയഹാരിയായ ചിത്രമെന്നും വിഖ്യാത ചലച്ചിത്രകാരൻ മാർട്ടിൻ സ്‌കോർസെസി (Martin Scorsese). 1979ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി എൻ. കരുണിന്റേതാണ്. അമ്പലപ്പുഴ രാവുണ്ണി, അശോക് ഉണ്ണികൃഷ്ണൻ, കൊട്ടറ ഗോപാലകൃഷ്ണൻ നായർ, കുട്ട്യേടത്തി വിലാസിനി എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് കുമ്മാട്ടിയെക്കുറിച്ച് സംവിധായകൻ പരാമർശിച്ചത്.

  എം.ജി. രാധാകൃഷ്ണൻ, കാവാലം നാരായണ പണിക്കർ എന്നിവർ ചേർന്നാണ് സിനിമയുടെ സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിനായി വരികൾ എഴുതിയത് കാവാലം നാരായണപ്പണിക്കരാണ്. കാലത്തെ അതിജീവിച്ച ഗാനങ്ങൾ കൊണ്ടും കുമ്മാട്ടി ശ്രദ്ധേയമാണ്.

  2021 ജൂലൈ 19ന് ഫിലിം ഫൗണ്ടേഷന്റെ വേൾഡ് സിനിമാ പ്രോജക്റ്റ്, (2007ൽ ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ സ്‌കോർസെസി ആരംഭിച്ച പ്രൊജക്റ്റ്) ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും ഇറ്റലി ആസ്ഥാനമായുള്ള സിനിറ്റെക്ക ഡി ബൊലോഗ്‌നയും സഹകരിച്ച് വർണ്ണ പാലറ്റ് നഷ്‌ടപ്പെട്ട കുമ്മാട്ടി പുനരുദ്ധാരണം ചെയ്തിരുന്നു.

  "അരവിന്ദൻ ഒരു ദീർഘവീക്ഷണമുള്ള സംവിധായകനായിരുന്നു, കുമ്മാട്ടി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കണക്കാക്കപ്പെടുന്നു. ഫിലിം ഫൗണ്ടേഷന്റെ വേൾഡ് സിനിമാ പ്രോജക്റ്റ് ഈ സിനിമയെ അത് അർഹിക്കുന്ന പ്രേക്ഷകരുമായി പങ്കിടും. ഇത് ഒരു യഥാർത്ഥ കണ്ടെത്തലായി മാറുന്നു," എന്ന് സ്‌കോസെസി പറഞ്ഞിരുന്നു. ഇറ്റലിയിലെ ബൊലോഗ്നയിലുള്ള L'Immagine Ritrovata ലാബിൽ ചിത്രം പുനഃസ്ഥാപിക്കുകയും അതിന്റെ വേൾഡ് റിസ്റ്റോറേഷൻ പ്രീമിയർ നടത്തുകയും ചെയ്തു. ആ മാസാവസാനം സിനിമാ റിട്രോവാറ്റോ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
  Published by:Arun krishna
  First published: