• HOME
  • »
  • NEWS
  • »
  • film
  • »
  • സംവിധായകൻ അശോകൻ അന്തരിച്ചു; മൂക്കില്ലാരാജ്യത്തിന്റെ ഇരട്ട സംവിധായകരിലൊരാൾ

സംവിധായകൻ അശോകൻ അന്തരിച്ചു; മൂക്കില്ലാരാജ്യത്തിന്റെ ഇരട്ട സംവിധായകരിലൊരാൾ

ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു.

  • Share this:
കൊച്ചി : പ്രശസ്ത സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ  അശോക് കുമാർ  (60) അന്തരിച്ചു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രോഗബാധിതനായി സിംഗപ്പൂരിൽ നിന്നും കൊച്ചിയിലെത്തി ചികിത്സയിലായിരുന്നു. വർക്കല സ്വദേശിയാണ്.

അശോകൻ എന്ന പേരിൽ എൺപതുകളിലും തൊണ്ണൂറുകളിലും ചലച്ചിത്ര സംവിധാന രംഗത്ത് ശ്രദ്ധേയനായ ഇദ്ദേഹം വർണ്ണം , ആചാര്യൻ എന്നീ സിനിമകൾ സംവിധാനം ചെയ്തു . അശോകൻ- താഹ കൂട്ടുകെട്ടിൽ പിറന്ന മൂക്കില്ലാ രാജ്യത്ത് , സാന്ദ്രം തുടങ്ങിയ സിനിമകൾ മലയാളത്തിന്‍റെ ജനപ്രിയ ചിത്രങ്ങളാണ്.  ശശികുമാറിന്റെ ഒട്ടനവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് .

വിവാഹ ശേഷം ബന്ധുക്കൾക്കൊപ്പം സിംഗപ്പൂരിലേക്ക് പ്രവർത്തന കേന്ദ്രം മാറ്റിയ അശോകൻ പിന്നീട് ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു. കൈരളി ടിവിയ്ക്ക് വേണ്ടി സംവിധാനം ചെയ്‌ത കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംസ്ഥാനസർക്കാരിന്റെ മികച്ച ടെലിഫിലിനുള്ള അവാർഡ് നേടി .

ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഭാരത് ഭവനിൽ പൊതുദർശനത്തിനുശേഷം വർക്കലയിലെ കുടുംബവീട്ടിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. ഭാര്യ - സീത, മകൾ - ഗവേഷണ വിദ്യാർത്ഥിയായ അഭിരാമി.
Published by:Arun krishna
First published: