നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Nedumudi Venu | വേണു സാർ, വേണു അങ്കിൾ, വേണു ഏട്ടൻ... നെടുമുടി വേണുവിന്റെ വിയോഗം ഏൽപ്പിച്ച ദുഃഖത്തിൽ സിനിമാലോകം

  Nedumudi Venu | വേണു സാർ, വേണു അങ്കിൾ, വേണു ഏട്ടൻ... നെടുമുടി വേണുവിന്റെ വിയോഗം ഏൽപ്പിച്ച ദുഃഖത്തിൽ സിനിമാലോകം

  സഹോദരനായും, സുഹൃത്തായും, അച്ഛനായും, മകനായും, കാരണവരായും എത്രയെത്ര വേഷപ്പകർച്ചകൾ... നെടുമുടി വേണുവിന്റെ വിയോഗത്തിൽ സിനിമാലോകം

  നെടുമുടി വേണു

  നെടുമുടി വേണു

  • Share this:
   മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടി താ... അന്നും ഇന്ന് എന്നും ഈ ഗാനം പാടാത്തവരായി ഒരു മലയാളിയുണ്ടാവുമോ? 1978 മുതൽ ഇന്ന് വരെ കാലങ്ങളെ അതിജീവിച്ച ഗാനമാണ് ഇത്. ഈ ഗാനത്തിലെ കഥാപാത്രവും അതെ. നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങളിൽ കേവലം ഒന്ന് മാത്രമാണിത്.  സഹോദരനായും, സുഹൃത്തായും, അച്ഛനായും, മകനായും, കാരണവരായും എത്രയെത്ര വേഷപ്പകർച്ചകൾ. കഥാപാത്രങ്ങളെ ആ കൈകളിൽ ഏതൊരു ചലച്ചിത്രകാരനും സധൈര്യം ഏൽപ്പിക്കാം. അത്രയും സുരക്ഷിതമായി അതവിടെ തന്നെയുണ്ടാവും.

   ഒരു കാലത്തിനിപ്പുറം കാരണവർ വേഷങ്ങളിൽ തിളങ്ങാൻ നെടുമുടി വേണുവിന് പകരക്കാറില്ല എന്ന നിലയിലെത്തി. സൂപ്പർ താരങ്ങളെക്കാളും അധികം പ്രായവ്യത്യാസമില്ലാത്ത അദ്ദേഹം അവരുടെ അച്ഛൻ വേഷം അനായാസേന കൈകാര്യം ചെയ്‌തു കാട്ടി.

   ഭരതത്തിലും താണ്ഡവത്തിലും മോഹൻലാലിന്റെ ഏട്ടൻ വേഷമെങ്കിൽ ബാലേട്ടനിൽ മോഹൻലാലിന്റെ അച്ഛനായും അദ്ദേഹം അഭിനയിച്ചു. ഒരു കുട്ടനാടൻ ബ്ലോഗിലും മധുരരാജയിലും മമ്മൂട്ടിയുടെ അച്ഛൻ വേഷത്തിൽ അദ്ദേഹമെത്തി.

   നെടുമുടി ചിലർക്ക് വേണു സാർ ആണെങ്കിൽ, മറ്റു ചിലർക്ക് വേണു അങ്കിൾ അല്ലെങ്കിൽ വേണു ഏട്ടൻ ഒക്കെയാണ്. അദ്ദേഹത്തിന്റെ വിയോഗം ഏൽപ്പിച്ച ദുഃഖത്തിലാണ് മലയാള സിനിമ ഇന്ന്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ സഹപ്രവർത്തകർ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ തങ്ങളുടെ അശ്രുപൂജയുമായി എത്തുന്നു.   View this post on Instagram


   A post shared by laljose (@laljosemechery)

   View this post on Instagram


   A post shared by Aju Varghese (@ajuvarghese)   View this post on Instagram


   A post shared by Anusree (@anusree_luv)   View this post on Instagram


   A post shared by Shaan Rahman (@shaanrahman)
   View this post on Instagram


   A post shared by Kaniha (@kaniha_official)
   View this post on Instagram


   A post shared by Aashiq Abu (@aashiqabu)   View this post on Instagram


   A post shared by Rimitomy (@rimitomy)

   തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലും പ്രദർശനത്തിനെത്തിയ 'ആണും പെണ്ണും' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ 'ഇന്ത്യൻ 2' ലും അദ്ദേഹം വേഷമിടും എന്ന് വാർത്ത വന്നിരുന്നു.
   Published by:user_57
   First published: