നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Unni Mukundan | ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസയുമായി മലയാള ചലച്ചിത്ര ലോകം

  Happy Birthday Unni Mukundan | ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസയുമായി മലയാള ചലച്ചിത്ര ലോകം

  Malayalam film industry wishes Unni Mukundan on his birthday | ഉണ്ണിയുടെ ജന്മദിനമായ ഇന്ന് തന്നെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനവും

  unni mukundan

  unni mukundan

  • Share this:
   നടൻ ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസയുമായി മലയാള സിനിമാലോകം. പിറന്നാൾ ദിനത്തിൽ പുലിമുരുകൻ സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ് ലീ എന്ന ചിത്രത്തിൽ ഉണ്ണി നായകനാവുന്ന വാർത്ത പുറത്തു വന്നിരിക്കുകയാണ്. മല്ലു സിംഗ് കഴിഞ്ഞ് എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഉണ്ണി മുകുന്ദനും വൈശാഖും മറ്റൊരു ചിത്രത്തിനായി കൈകോർക്കുന്നത്. സൂപ്പർ സ്റ്റാർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും തുടങ്ങി മലയാള സിനിമയിലെ എല്ലാ മുൻനിര അഭിനേതാക്കളും അണിയറ പ്രവർത്തകരും ഉണ്ണിക്ക് ജന്മദിനാശംസ നേർന്നിരിക്കുകയാണ്.

   ഇന്ന് ഉണ്ണിയുടെ പിറന്നാൾ ദിനവും, ഒപ്പം ബ്രൂസ് ലീയുടെ പ്രഖ്യാപനവും ഒന്നിച്ചാണ് നടന്നിരിക്കുന്നത്. 25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന 'ബ്രൂസ്‌ ലീ' എന്ന ഈ മാസ്സ്‌ ആക്ഷൻ എന്റർടൈനർ നിർമ്മിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'ബ്രൂസ്‌ ലീ'. ആക്ഷൻ സിനിമകളിൽ പ്രഗൽഭരായ രണ്ടു പേരായ ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിക്കുന്ന ഈ ബിഗ്‌ ബഡ്‌ജറ്റ്‌ സിനിമ കോവിഡ്‌ പ്രതിസന്ധികൾക്ക്‌ ശേഷം 2021ൽ മാത്രമെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ.
   Published by:meera
   First published:
   )}