നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നടുറോഡിൽ ഉമ്മ ചോദിച്ച് ഷെയ്ൻ നിഗം; 'ഇഷ്കി'ന്റെ ടീസർ പുറത്ത് വിട്ട് പൃഥ്വിരാജ്

  നടുറോഡിൽ ഉമ്മ ചോദിച്ച് ഷെയ്ൻ നിഗം; 'ഇഷ്കി'ന്റെ ടീസർ പുറത്ത് വിട്ട് പൃഥ്വിരാജ്

  നവാഗതനായ അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

  ഇഷ്ക്

  ഇഷ്ക്

  • News18
  • Last Updated :
  • Share this:
   ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ ശ്രദ്ധേയമായ താരം ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം 'ഇഷ്കി'ന്റെ ടീസര്‍ പുറത്തു വിട്ടു. ഷെയ്ൻ നിഗമും നായികയായ ആൻ ശീതളും നടത്തുന്ന കാര്‍ യാത്രക്കിടയിലെ പ്രണയ നിര്‍ഭരമായ ചെറു സംഭാഷണങ്ങളോടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്. പ്രണയാതുരരായ ഇരുവരും എഫ് എം റേഡിയോയിൽ നിന്ന് കേൾക്കുന്ന പ്രണയസല്ലാപത്തിൽ നിന്നാണ് സംഭാഷണം തുടങ്ങുന്നത്. ഒരു ഉമ്മ തരുമോ എന്ന് ഷെയ്ൻ നിഗം ചോദിക്കുന്നതും, പിന്നേ നടുറോഡിലല്ലേ അവന്റെ ഒരു ഉമ്മ എന്ന് ആൻ ശീതൾ മറുപടി പറയുന്നതുമാണ് ടീസറിലെ പ്രസക്തഭാഗം. പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസർ പുറത്ത് വിട്ടത്.

   'അനുരാജ് മനോഹറിന് എല്ലാ വിധ ആശംസകളും. ആൻ ശീതളിനും ഷെയ്ൻ നിഗത്തിനും കൂടാതെ എന്റെ ഏറെക്കാലമായുള്ള അസോസിയേറ്റ്സ് ആയ ഇഫോറിനും. ഇതാ ഇഷ്കിന്റെ ടീസർ'-പൃഥ്വിരാജ് കുറിച്ചു.


   നവാഗതനായ അനുരാജ് മനോഹർ ആണ് 'ഇഷ്ക്' സംവിധാനം ചെയ്യുന്നത്. മുകേഷ് ആർ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. 'നോട്ട് എ ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെ ആണ് ഇഷ്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്. ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്. ഈ മാസം ചിത്രം തിയറ്ററുകളിലെത്തും.

   First published:
   )}