നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Onam 2021 | ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകളുമായി പ്രിയ താരങ്ങള്‍

    Onam 2021 | ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകളുമായി പ്രിയ താരങ്ങള്‍

    Credit: Mohanlal | Twitter

    Credit: Mohanlal | Twitter

    • Share this:
      ഓണം മലയാളിക്കെന്നും ഒരു ഉത്സവമാണ്. പൂക്കളവും, ഓണസദ്യയും ഊഞ്ഞാലാട്ടവുമെല്ലാമായി മലയാളികള്‍ ആഘോഷത്തിന്റെ ഒരുക്കത്തിലാണ്. പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ക്കെല്ലാം ഇടയിലും പൊലിമ കുറയാതെ ഉള്ളതുകൊണ്ട് തിരുവോണം ആഘോഷമാക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകളുമായി സിനിമാതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.








      View this post on Instagram






      A post shared by Mohanlal (@mohanlal)





      ഉത്രാടനാളില്‍ അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ തിരുവോണത്തിനൊരുങ്ങി. ഓണപ്പൂക്കളത്തിനും ഓണക്കോടിയ്ക്കും ഓണസദ്യയ്ക്കുമുള്ളതെല്ലാം ഇന്നലെത്തന്നെ ഒരുക്കി മാവേലിയെ വരവേല്‍ക്കാന്‍ കേരളം തയ്യാറായിരുന്നു.








      View this post on Instagram






      A post shared by Navya Nair (@navyanair143)





      ഇക്കുറിയും ആഘോഷങ്ങളില്ലാത്തതാണ് മലയാളിയുടെ ഓണക്കാലം. തൃക്കാക്കരയടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ ചടങ്ങാകും. മഹാമാരിക്കാലത്തെ ഉത്സവം ഇക്കുറിയും മനസ്സിലും വീട്ടകങ്ങളിലുമായി ഒതുങ്ങും.



      കോവിഡ് കാലത്തെ ഓണാഘോഷത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഓണ സമയത്ത് 2,000ത്തോളം കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഓണം കഴിഞ്ഞതോടെയും നിയന്ത്രണങ്ങള്‍ കുറച്ചതോടും കൂടി കേസുകള്‍ ക്രമേണ വര്‍ധിച്ച് ഒക്ടോബര്‍ മാസത്തോടെ കൂടി 11,000ത്തോളമായി.




      കടകളില്‍ പോകുന്നവരും കടയിലുള്ളവരും യാത്ര ചെയ്യുന്നവരും ഡബിള്‍ മാസ്‌കോ, എന്‍ 95 മാസ്‌കോ ധരിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ കൊണ്ട് കൈ വൃത്തിയാക്കുകയോ ചെയ്യണം. സോപ്പിട്ട് കൈ കഴുകാതെ മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാന്‍ പാടില്ല. എല്ലായിടത്തും 2 മീറ്റര്‍ സാമൂഹിക അകലം ഉത്തരവാദിത്തമായി സ്വയം ഏറ്റെടുക്കണം. കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്.



      പ്രായമായവരോടും ചെറിയ കുട്ടികളോടും സ്പര്‍ശിച്ചു കൊണ്ടുള്ള സ്‌നേഹ പ്രകടനം ഒഴിവാക്കുക. ഇവര്‍ക്ക് വിരുന്നുകാരില്‍ നിന്നും രോഗം വന്നാല്‍ അത് തീരാദു:ഖമാകും. ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം പടരാന്‍ സാധ്യത കൂടുതല്‍. അതിനാല്‍ സാമൂഹിക അകലം പാലിച്ച് സദ്യയ്ക്ക് ഇലയിടണം. ലക്ഷണമില്ലാത്തവരില്‍ നിന്നും വാക്‌സിന്‍ എടുത്തവരില്‍ നിന്നുപോലും രോഗം പകരാം എന്നതിനാല്‍ പല കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.








      View this post on Instagram






      A post shared by Suresh Gopi (@sureshgopi)






      ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും ന്യൂസ് 18 ന്റെ ഓണാശംസകള്‍!
      Published by:Sarath Mohanan
      First published:
      )}