നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Aanum Pennum | ആന്തോളജി ചിത്രം 'ആണും പെണ്ണും' ഡിജിറ്റൽ പ്രദർശനം ആരംഭിച്ചു

  Aanum Pennum | ആന്തോളജി ചിത്രം 'ആണും പെണ്ണും' ഡിജിറ്റൽ പ്രദർശനം ആരംഭിച്ചു

  വേണു, ആഷിക് അബു, ജെയ് കെ. എന്നിവരാണ് സംവിധായകർ

  'ആണും പെണ്ണും'

  'ആണും പെണ്ണും'

  • Share this:
   പെണ്ണിന്റെ മൂന്നു മുഖങ്ങൾ ഒറ്റ സിനിമയിൽ മൂന്നു കഥകളിലായി ദൃശ്യവൽക്കരിക്കുന്ന ആന്തോളജി സിനിമ 'ആണും പെണ്ണും' ആമസോൺ പ്രൈം, സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസായി. രാജീവ് രവി അവതരിപ്പിക്കുന്ന ഈ ചിത്രം സി. കെ. പത്മകുമാർ, എം. ദിലീപ് കുമാർ എന്നിവർ ചേർന്നു നിർമ്മിക്കുന്നു.

   സാവിത്രി, രാച്ചിയമ്മ, റാണി എന്നീ മൂന്നു സ്ത്രീകളുടെ മൂന്ന് കാലഘട്ടങ്ങളിലെ രാഷ്ട്രീയ സാമൂഹിക വിഷയമാണ് ചിത്രീകരിക്കുന്നത്. വേണു, ആഷിക് അബു, ജെയ് കെ. എന്നിവർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആസിഫ് അലി, ജോജു ജോർജ്ജ്, ഇന്ദ്രജിത്ത്, റോഷൻ മാത്യു, പാർവ്വതി, സംയുക്ത മേനോൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   ഉണ്ണി ആർ., വേണു, സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് തിരക്കഥാകൃത്തുക്കൾ. വേണു, ഷൈജു ഖാലിദ്, സുരേഷ് രാജൻ എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ബിജിബാൽ, ഡോൺ വിൻസെന്റ് എന്നിവർ സംഗീതം പകരുന്നു.

   എഡിറ്റിംങ്- ബീന പോൾ, ഷൈജു ശ്രീധർ, ഭവൻ ശ്രീകുമാർ, കല-ഗോകുൽദാസ്, ജ്യോതിഷ് ശങ്കർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- ഷാലു പേയാട്, സന്തോഷ് പട്ടാമ്പി, പരസ്യകല- ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ- ആൽവിൻ ഹെന്ററി, ബിബിൻ രവീന്ദ്രൻ, സൗണ്ട്- അരുൺ രാമവർമ്മ, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന.

   Also read: ഡീസൽ അടിച്ചു തരുന്ന 'സിനിമാ നടൻ'; സുരഭി ലക്ഷ്മിയുടെ പോസ്റ്റ് വൈറൽ

   'ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ'. സുരഭി ലക്ഷ്മിയുടെ ഈ പോസ്റ്റ് കണ്ട് ഒപ്പം കാണുന്ന ക്ലിക്ക് ചെയ്താൽ ആ വീട് കാണാം എന്ന് കരുതരുത്. ഇവിടെ മറ്റൊരാളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

   സുരഭി സ്ഥിരമായി വാഹനത്തിന് ഡീസൽ അടിക്കുന്ന പമ്പിൽ ഡീസൽ നിറച്ചു നൽകുന്നയാൾ ഒരു സിനിമാ നടനാണ്. ഏറെനാൾ മലയാള സിനിമയിൽ ജൂനിയ ആർട്ടിസ്റ് ആയി വേഷമിട്ട്, കാലാപാനി, ഏകലവ്യൻ, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിൽ ഭാഗമായ, പേര് പറയാത്ത വ്യക്തി ഇന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് ഈ പമ്പിലെ പ്രധാന വരുമാനം കൊണ്ടാണ്. കലാപാനിയിലെ രംഗം ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

   12 വർഷം ഗൾഫിൽ പോയി. മടങ്ങിയെത്തി ഒരു സിനിമ എടുത്തു. അത് വിജയം കണ്ടില്ല. 'മരം' എന്ന ചിത്രമായിരുന്നു അത്. ലേഡീസ് ഹോസ്റ്റലിനടുത്ത് ഷൂട്ടിങ്ങിനു ആവശ്യമുള്ള വീടുണ്ടെന്നും പതിനയ്യായിരം രൂപ വാടകയ്ക്ക് നൽകാമെന്നും അദ്ദേഹം പറയുന്നു.

   'പത്മ'യാണ് സുരഭിയുടെ അടുത്ത ചിത്രം. നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിച്ച് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന 'പത്മ'യിലെ ആദ്യ ടീസർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഭാര്യാഭർത്താക്കന്മാരുടെ രസകരമായ സംഭാഷണമാണ് സെക്കൻഡുകൾ നീളുന്ന ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോനും സുരഭി ലക്ഷ്മിയുമാണ് സ്‌ക്രീനിൽ.

   അനൂപ് മേനോൻ സ്റ്റോറീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി എന്നിവർക്ക് പുറമേ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവക്ക് പുറമേ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തി​ൻ്റെ സംവിധാനവും.
   Published by:user_57
   First published:
   )}