പീഡനത്തിനിരയാവുന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ നേർക്കാഴ്ചയായ 'ഇരുമ്പിന്' അന്താരാഷ്‌ട്ര അംഗീകാരം

Malayalam movie Irumbu going places | സാമൂഹിക പ്രസക്തമായ വിഷയം തീർത്തും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് 'ഇരുമ്പ്'

News18 Malayalam | news18-malayalam
Updated: July 25, 2020, 4:38 PM IST
പീഡനത്തിനിരയാവുന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ നേർക്കാഴ്ചയായ 'ഇരുമ്പിന്' അന്താരാഷ്‌ട്ര അംഗീകാരം
ഇരുമ്പ്
  • Share this:
മലയാള ചിത്രങ്ങൾക്ക് ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ മികച്ച സ്വീകരണം ലഭിക്കുന്നു. സനൽകുമാർ ശശിധരന്റെ 'ചോല', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്', ഗീതു മോഹൻദാസിന്റെ 'മൂത്തോൻ' തുടങ്ങിയ ചിത്രങ്ങൾക്ക് ലഭിച്ച അംഗീകാരം മലയാളത്തിന് അഭിമാനകരമായ നേട്ടമാണ് സമ്പാദിച്ചത്.

മലയാള സിനിമ വീണ്ടും ആഗോള തലത്തിൽ വെന്നിക്കൊടിപാറിക്കുകയാണ് . തിരുവനന്തപുരത്തു നിന്നുമുള്ള നടൻ മാനവ് നായകനായ ചിത്രം 'ഇരുമ്പ്' അടുത്തിടെ ന്യൂയോർക്ക് മൂവി അവാർഡ് യുഎസ്എയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. കൂടാതെ വിർജിൻ സ്പ്രിംഗ് സിനിഫെസ്റ്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള ഗോൾഡ് അവാർഡ് ജേതാവായി മാനവ് തിരഞ്ഞെടുക്കപ്പെട്ടു.കമേഴ്‌സ്യൽ ഛായ വിട്ട് കലാമൂല്യമുള്ള ചിത്രങ്ങളുടെ കൂട്ടത്തിലാണ് 'ഇരുമ്പ്'. ബലാൽസംഗം ചെയ്യപ്പെട്ട ഇരയുടെ കുടുംബത്തിലെ ഒരു പിതാവിന്റെയും മാതാവിന്റെയും ആത്മസംഘർഷങ്ങളുടെ നേർക്കാഴ്ചയാണ് ഈ സിനിമ. സാമൂഹിക പ്രസക്തമായ വിഷയം തീർത്തും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ്.

സ്ത്രീകൾ‌ക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള ഉണർത്തുപാട്ടായി മാറുകയെന്നതാണ് 'ഇരുമ്പിന്റെ' ലക്‌ഷ്യം. ബലാത്സംഗം പോലുള്ള കുറ്റകൃത്യത്തിന് ശരിയായ ശിക്ഷ എങ്ങനെയാവണമെന്ന്‌ നിതിൻ നാരായണൻ രചിച്ച സംവിധായകൻ പ്രദീഷ് ഉണ്ണികൃഷ്ണന്റെ കന്നി സംരംഭം മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശം വളരെ വ്യത്യസ്തമാണ്.'ഇരുമ്പിന്റെ' ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. ഗേറ്റ്‌വേ ഫിലിംസ് ഗ്രൂപ്പിന്റെ ബാനറിലാണ് നിർമ്മാണം. മിഥുൻ മുരളി സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നു. എഡിറ്റിംഗ്: ശ്രീജിത്ത് കലൈഅരസ്.
Published by: meera
First published: July 25, 2020, 4:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading