• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഒരു നക്ഷത്രമുള്ള ആകാശ'ത്തിന് രാജ്യാന്തര പുരസ്കാരം; DCSAFF സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിം

'ഒരു നക്ഷത്രമുള്ള ആകാശ'ത്തിന് രാജ്യാന്തര പുരസ്കാരം; DCSAFF സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിം

വടക്കേ മലബാറിലെ ഗ്രാമത്തിലെ ഒരു സ്കൂളും യുവതിയായ ഒരു അധ്യാപികയും അവളുടെ പ്രണയവും ജീവിതവും പൊതു വിദ്യാഭ്യാസവും സർക്കാർ സ്കൂളുകളുടെ പ്രാധാന്യവും സമകാലിക സാമൂഹിക പ്രശ്നങ്ങളുമെല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ഒരു നക്ഷത്രമുള്ള ആകാശം.

movie

movie

  • Share this:
    കൊച്ചി: വാഷിംഗ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മ യായ ഡിസി  എസ് എ എഫ് എഫ് (DCSAFF) സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ  മികച്ച ചിത്രമായി കേരളത്തിൽ നിന്നുള്ള 'ഒരു നക്ഷത്രമുള്ള ആകാശം' തിരഞ്ഞെടുക്കപ്പട്ടു. സൗത്ത് ഏഷ്യയിലെ ഒമ്പതിലേറെ രാജ്യങ്ങളിൽ നിന്നായ് 60 ഓളം സിനിമകൾ പങ്കെടുത്ത മത്സരത്തിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം മലയാള ചിത്രത്തിന് ലഭ്യമായത്.

    മലബാർ മൂവി മേക്കേഴ്സിന്റെ  ബാനറിൽ എം വി കെ പ്രദീപ് നിർമ്മിച്ച് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് സംവിധായകർ. വടക്കേ മലബാറിലെ ഗ്രാമത്തിലെ ഒരു സ്കൂളും  യുവതിയായ ഒരു അധ്യാപികയും  അവളുടെ പ്രണയവും ജീവിതവും പൊതു വിദ്യാഭ്യാസവും സർക്കാർ സ്കൂളുകളുടെ പ്രാധാന്യവും സമകാലിക സാമൂഹിക പ്രശ്നങ്ങളുമെല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ഒരു നക്ഷത്രമുള്ള ആകാശം.

    അപർണ ഗോപിനാഥ് ഉമ ടീച്ചർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിചിരിക്കുന്ന സിനിമയിൽ ഗണേഷ് കുമാർ, സംവിധായകൻ ലാൽജോസ് സന്തോഷ് കീഴാറ്റൂർ ജാഫർ ഇടുക്കി, ഉണ്ണിരാജ, അനിൽ നെടുമങ്ങാട്,   സേതുലക്ഷ്മി, നിഷാ സാരംഗ് ,പുതുമുഖം പ്രാജ്ജ്യോത് പ്രദീപ്, ബാലതാരം എറിക്  സക്കറിയ എന്നിവരാണ് അഭിനേതാക്കൾ.  കൈതപ്രത്തിന്റെ വരികൾക്ക്  രാഹുൽ രാജ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതം ദീപാങ്കുരനുമാണ് നിർവ്വഹിച്ചത്.

    തിരക്കഥ - സുനീഷ് ബാബു, ചായാഗ്രഹണം - സജിത് പുരുഷൻ, എഡിറ്റിംഗ്-റഹ്മാൻ മുഹമ്മദലി, പ്രൊഡക്ഷൻ കൺട്രോളർ - മധു തമ്മനം, കലാസംവിധാനം - സജി പാഞ്ചു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത് വേലായുധൻ, മേക്കപ്പ്- സജി കൊരട്ടി, സംഭാഷണം- സുധീഷ് ചട്ടഞ്ചാൽ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, പ്രൊജക്ട് കോർഡിനേറ്റർ- ഷിജുക്കുട്ടൻ, ഫിനാൻസ് കൺട്രോളർ- പി എസ് സുനിലും വാർത്താവിതരണം അഞ്ജു അഷറഫും കൈകാര്യം ചെയ്യുന്നു.



    ജയ്പ്പൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു
    Published by:Gowthamy GG
    First published: