• HOME
 • »
 • NEWS
 • »
 • film
 • »
 • സിനിമാ വിശേഷം | മലയാള ചിത്രം 'സുനാമി' റിലീസിന് തയാറെടുക്കുന്നു; 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' മ്യൂസിക് ആൽബം പുറത്തിറങ്ങി

സിനിമാ വിശേഷം | മലയാള ചിത്രം 'സുനാമി' റിലീസിന് തയാറെടുക്കുന്നു; 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' മ്യൂസിക് ആൽബം പുറത്തിറങ്ങി

Malayalam movie Tsunami to release soon, music album Keralam The Signature of God is out | 'സുനാമി' സിനിമയുടെയും പുതിയ സംഗീത ആൽബം 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡിന്റെയും' വിശേഷങ്ങൾ ഇതാ

സുനാമി, മ്യൂസിക് ആൽബം

സുനാമി, മ്യൂസിക് ആൽബം

 • Share this:
  പുതുവർഷത്തിന്റെ തുടക്കത്തിൽ സിനിമാ ലോകത്തു നിന്നും നല്ല വാർത്തകൾ പ്രേക്ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തിയേറ്ററുകൾ തുറന്ന് പ്രേക്ഷകർക്കു പഴയ സന്തോഷങ്ങൾ തിരികെ നൽകുന്ന വേളയിൽ ഈ വർഷം കൂടുതൽ സന്തോഷ നിമിഷങ്ങളുടേതാക്കുവാൻ സുനാമിയും എത്തുകയാണ്. ഉടൻ തന്നെ ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കാം എന്ന് അണിയറക്കാർ ഉറപ്പു തരുന്നു.

  സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന 'സുനാമി' ഒരു പക്കാ ഫാമിലി എന്റർടൈനറാണ്. ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ്. നായരും ചേർന്നാണ്.

  പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.

  കോവിഡ് ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു മുൻപ് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് 'സുനാമി'. എന്നാൽ ലോക്ക്ഡൗൺ നാളുകളിൽ നിർത്തി വയ്ക്കുകയും അതിനു ശേഷം ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ അനുവദനീയമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് ചിത്രീകരണം തുടങ്ങി പൂർത്തീകരിക്കുകയും ചെയ്ത സിനിമ കൂടിയാണിത്. 'ഗോഡ്ഫാദർ' സിനിമയുടെ നാളുകളിൽ ഉരുത്തിരിഞ്ഞ ഒരു സന്ദർഭം വികസിപ്പിച്ച് സിനിമയാക്കി മാറ്റുകയായിരുന്നു.

  'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' സംഗീത ആൽബം

  സംഗീത സംവിധായകൻ മിഥുൻ നാരായണൻ ഒരുക്കിയ 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' മ്യൂസിക് ആൽബം സരിഗമ യൂട്യൂബ് ചാനൽ പുറത്തിറക്കി. കേരളത്തിന്റെ വ്യത്യസ്തമാർന്ന പ്രകൃതിയും കലാരൂപങ്ങളും മുൻനിർത്തി ഒരുക്കിയിട്ടുള്ള ആൽബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ശ്രീരാജ് സഹജൻ, അഷിത അജിത് എന്നിവരുടെ ശബ്ദത്തിൽ പിറന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്ര വർമ്മയാണ്. സൂര്യ കുങ്കുമം ശോഭയണിഞ്ഞൊരു എന്നുതുടങ്ങുന്ന പാട്ട് കേരളത്തിന്റെ തനിമ വിളിച്ചോതുന്നതാണ്.

  കേരളത്തിന്റെ കലാരൂപങ്ങളായ കേരളനടനവും കഥകളിയും മറ്റ് നാടൻ കലകളും പ്രദേശങ്ങളുടെ പ്രത്യേകതകളും ആറൻമുള കണ്ണാടി നിർമ്മാണം ഉൾപ്പടെയുള്ള പരമ്പരാഗത തൊഴിലുകളും വേറിട്ട രീതിയിൽ ചിത്രീകരിച്ചിട്ടുള്ള 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര സംവിധായകനായ തോമസ് സെബാസ്റ്റ്യനാണ്.

  ലീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലീലാദേവിയമ്മ ഭവാനിയമ്മ നിർമ്മിച്ചിരിക്കുന്ന 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് ലാൽ ആണ്. എഡിറ്റർ : റെക്സൺ ജോസഫ്.
  Published by:user_57
  First published: