ഇന്റർഫേസ് /വാർത്ത /Film / Theatre reopening | തിങ്കളാഴ്ച തിയേറ്ററുകൾ തുറന്നാലും സിനിമകളുടെ റിലീസ് വൈകും

Theatre reopening | തിങ്കളാഴ്ച തിയേറ്ററുകൾ തുറന്നാലും സിനിമകളുടെ റിലീസ് വൈകും

News18 Malayalam

News18 Malayalam

നിലപാട് കടുപ്പിച്ച് തിയേറ്റർ ഉടമകൾ

  • Share this:

തിരുവനന്തപുരം: ഒക്ടോബർ 25ന് കേരളത്തിലെ തിയേറ്ററുകൾ തുറക്കാൻ (theatre reopening) തീരുമാനിച്ച സാഹചര്യത്തിൽ മലയാള സിനിമകളുടെ റിലീസ് (Malayalam movie release) ഇനിയും വൈകുമെന്ന് സൂചന. ഒക്ടോബർ 22 വെള്ളിയാഴ്ച മന്ത്രി സജി ചെറിയാൻ (Saji Cherian) സിനിമാ സംഘടനകളുമായി ചർച്ച നടത്തും. ഈ ഘട്ടത്തിലാണ് തിയേറ്റർ ഉടമകൾ നിലപാട് കടുപ്പിച്ചത്.

തിങ്കളാഴ്ച മുതലാണ് തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചപ്പോൾ തന്നെ വളരെ പ്രധാനപ്പെട്ട ചില ആവശ്യങ്ങൾ തിയേറ്റർ ഉടമകൾ മുന്നോട്ടുവച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനമായി പറയുന്നത് ഈ ആവശ്യങ്ങളാണ്.

വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് തിയറ്ററുടമകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നത്. ഇതിൽ അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സിനിമകളുടെ റിലീസ് നീട്ടിയത്. തിങ്കളാഴ്ച തിയേറ്ററുകൾ തുറന്നാലും ഈ മാസം 28ന് അന്യഭാഷാ ചിത്രങ്ങൾ മാത്രമേ റിലീസ് ചെയ്യൂ. മലയാള സിനിമകളുടെ റിലീസ് അടുത്തമാസം നാലിലേക്ക് മാറ്റിയിട്ടുണ്ട്.

കോവിഡ് സാഹചര്യത്തിൽ 50 ശതമാനം കാണികളെ മാത്രം ഉൾക്കൊള്ളിച്ച് തിയേറ്ററുകൾ പ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ 30 ശതമാനത്തോളം നികുതി നൽകി തിയേറ്ററുകൾ തുറന്ന് പ്രവർത്തിച്ചാൽ വലിയ നഷ്ടം നേരിടുമെന്നും ഉടമകൾ വ്യക്തമാക്കുന്നു.

നാളെ നടക്കുന്ന ചർച്ചയിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മോഹൻലാലിന്റെ 'മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം', 'ആറാട്ട്', ദുൽഖർ സൽമാന്റെ 'കുറുപ്പ്' അടക്കമുള്ള വമ്പൻ ചിത്രങ്ങളുടെ റിലീസ് ദീർഘനാളത്തേക്ക് വൈകിപ്പിക്കാനാണ് തിയേറ്റർ ഉടമകളുടെ തീരുമാനം. നേരത്തെ സിനിമ സംഘടനകളുമായുള്ള നേരിട്ടുള്ള ചർച്ച മന്ത്രി  സജി ചെറിയാൻ വിളിച്ചിരുന്നതാണ്. എന്നാൽ നടൻ നെടുമുടി വേണു അന്തരിച്ചതിനെ തുടർന്ന് ചർച്ചകൾ മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് വെള്ളിയാഴ്ച ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ ഓൺലൈനായി നടത്തുന്നതിനെതിരെയും തിയേറ്റർ ഉടമകൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ അനുകൂലമായ സമീപനം സ്വീകരിക്കാൻ തയാറല്ലാത്ത സാഹചര്യത്തിലാണ് സർക്കാർ ഓൺലൈനായി ചർച്ച നടത്തുന്നതെന്നും ലിബർട്ടി ബഷീർ ആരോപിച്ചു. അതിനാൽ നാളത്തെ ചർച്ചയിൽ പ്രതീക്ഷയില്ലെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി.

തിങ്കളാഴ്ച മുതൽ മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയേറ്ററുകളും തുറന്ന്​ പ്രവർത്തിക്കും. പകുതിപ്പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക്​ മാത്രമേ ​പ്രവേശനമുണ്ടാവുകയുള്ളു.

Summary: As theatres in Kerala gear up for a reopening after so many months, release of new Malayalam movies are likely to get extended further unless authorities are ready approve some of the demands placed by the exhibitors. Initially other language movies would be screened first

First published:

Tags: Cinema theatres, Cinema Theatres in Kerala, Malayalam cinema 2021, Theatre, Theatres in Kerala, Theatres open