നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അന്താരാഷ്ട്ര മേളകളിൽ ശ്രദ്ധ നേടി മലയാളം മ്യൂസിക്കൽ ഷോർട് ഫിലിം 'ഇനി എന്ന് കാണും'

  അന്താരാഷ്ട്ര മേളകളിൽ ശ്രദ്ധ നേടി മലയാളം മ്യൂസിക്കൽ ഷോർട് ഫിലിം 'ഇനി എന്ന് കാണും'

  മലയാളം മ്യൂസിക്കൽ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു

  music video

  music video

  • Share this:
   അന്താരാഷ്ട്ര മേളകളിൽ ശ്രദ്ധ നേടിയ മലയാളം മ്യൂസിക്കൽ ഷോർട്ട് ഫിലിം 'ഇനി എന്ന് കാണും'. വിഷ്ണു അശോക് ആണ് സംവിധാനം. ആദ്യ പ്രണയം സഫലമാകാത്ത പലരുടെയും കണ്ണ് നനയിപ്പിക്കുവാനുള്ള ഒരു ഫീൽ ഈ പാട്ടിലുണ്ട്.

   കർണ്ണാവതി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ വിഭാഗത്തിൽ മികച്ച സംഗീത വീഡിയോയ്ക്കുള്ള പുരസ്‌കാരം നേടിയ ചിത്രം എവറസ്റ്റ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

   ഡ്യൂട്ടിയിൽ ഇരിക്കുന്ന പോലീസുകാരൻ ഒരു അപകട സ്ഥലത്തുള്ള ആളെ രക്ഷിക്കാൻ പോകുമ്പോൾ അത് തന്റെ പഴയ കാമുകിയാണെന് തിരിച്ചറിയുന്നതും തുടർന്ന് ആ പോലീസുകാരൻ തന്റെ പഴയകാല ഓർമയിലേക്ക് പോകുന്നതുമാണ് ഇതിവൃത്തം.

   പ്രണയത്തെയും വിരഹത്തെയും ഒരുപോലെ പ്രതിപാദിക്കുന്ന ചിത്രം പ്രേക്ഷകർക്ക് മനസ്സിൽ തൊടുന്ന അനുഭവം സമ്മാനിക്കുന്നു. ലോയിഡ് സാഗറിന്റെ സംഗീതത്തിന് ശ്രീകാന്ത് ഹരിഹരനാണ് ശബ്ദം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം നിതിൻ കെ. രാജും നിർവഹിച്ചിരിക്കുന്നു. മലയാളിയായ ലോയിഡ് സാഗർ അമേരിക്കയിലാണ്. ഇവിടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ഇദ്ദേഹം, ഒഴിവുവേളകളിൽ അമേരിക്കയിൽ ഇരുന്നാണ് സംഗീതം ചിട്ടപ്പെടുത്തിയത്.   കുഞ്ഞെൽദോയിലെ ഗാനം പുറത്തിറങ്ങി

   കുഞ്ഞെൽദോയിലെ ഗാനം പുറത്തിറങ്ങി. സ്കൂൾ കോളേജ് നാളുകളിലെ ക്യാമ്പും സൗഹൃദവും അതിനിടയിലെ പ്രണയവും കോർത്തിണക്കിക്കൊണ്ടുള്ളതാണ് ഈ ഗാനം. സ്കൂൾ വിദ്യാർത്ഥിയുടെ ഗെറ്റപ്പിൽ ഈ ചിത്രത്തിൽ ആസിഫ് അലി എത്തും എന്ന പ്രത്യേകതയുമുണ്ട്. മനസ്സ് നന്നാവട്ടെ... എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും മെറിൻ ഗ്രിഗറിയും ചേർന്നാണ്. സന്തോഷ് വർമ്മയുടേതാണ് വരികൾ. സംഗീത സംവിധാനം: ഷാൻ റഹ്മാൻ.

   Also read: മനസ്സു നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ... കുഞ്ഞെൽദോയിലെ ഗാനം പുറത്തിറങ്ങി

   ചിത്രത്തിന് സെൻസർ ബോർഡിന്റെ ക്ലീൻ 'U' സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. സെൻസർ ബോർഡ് അംഗങ്ങളിൽ നിന്ന് ചിത്രത്തിന് മികച്ച അഭിപ്രായം ആണ് കിട്ടിയിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കോവിഡ് പ്രതിസന്ധി തുടങ്ങും മുൻപേ ഷൂട്ടിംഗ് പൂർത്തീകരിച്ച ചിത്രമാണ് ഇത്.

   ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്റ്റർ. കുഞ്ഞിരാമായണം, എബി, കൽക്കി ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ‌ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. കുഞ്ഞിരാമായണത്തിന് ശേഷം വിനീത് ശ്രീനിവാസനുമായി ഈ ബാനർ ഒന്നിക്കുന്നു എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറങ്ങുക.

   സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.
   Published by:user_57
   First published:
   )}