ടെക്നോളജിയുടെ കാലത്ത് മിക്കവാറും എല്ലാവരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് സൈബർ കോൺഡ്രിയ. പേര് കേട്ട് പേടിക്കണ്ട അത് ചെറിയൊരു മാനസികപ്രശ്നമാണ്. ചെറിയൊരു തലവേദന വരുമ്പോഴേക്കും ഗൂഗിൾ ഓൺ ചെയ്യും. പിന്നെ, ഒരു തിരച്ചിലാണ് തലവേദന എന്തൊക്കെ രോഗങ്ങളുടെ ലക്ഷണമാണ്, ഏതുവിധത്തിലുള്ള ചികിത്സ തേടണം എന്നൊക്കെ.
പത്തുമിനിറ്റ് കൊണ്ട് ചെറിയ തലവേദന മിക്കവാറും മനസിൽ ബ്രയിൻ ട്യൂമറിന്റെ തുടക്കമായിട്ടുണ്ടാകും. പിന്നെയങ്ങോട്ട് ആകെ പ്രശ്നമാണ്. താനൊരു മഹാരോഗിയാണെന്ന ചിന്തയായിരിക്കും. മനസ് നിറയെ ഉത്കണ്ഠയും ആശങ്കയും. ഏതായാലും ബ്രയിൻ ട്യൂമർ ഒന്നുമില്ലെങ്കിലും ഇത്രയും ആയി കഴിയുമ്പോൾ നിങ്ങളോരു പുതിയ അസുഖത്തിന് അടിമയായിട്ടുണ്ട്. അതാണ് സൈബർ കോൺഡ്രിയ.
ഈ വിഷയം ചർച്ച ചെയ്ത ഒരു ഹ്രസ്വചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. 'എന്താ പ്രശ്നം' എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വ സിനിമ യു ട്യൂബിൽ റിലീസ് ചെയ്ത് മൂന്നു ദിവസം കഴിയുമ്പോൾ ഒന്നരലക്ഷത്തിനു മുകളിൽ ആളുകൾ കണ്ടു കഴിഞ്ഞു. മികച്ച അഭിപ്രായമാണ് ചിത്രത്തിനെയും അണിയറപ്രവർത്തകരെയും തേടിയെത്തുന്നത്.
'ഞങ്ങൾ ഒരു നല്ല സിനിമ ചെയ്തു; നിങ്ങൾ അതിന് അർഹിച്ച സ്നേഹം തന്നു': 25 കോടി കടന്ന് വരനെ ആവശ്യമുണ്ട്
സൈബർ കോൺഡ്രിയയ്ക്ക് അഡിക്റ്റഡ് ആയ ഭാര്യയ്ക്കുണ്ടായ പുതിയ മാറ്റങ്ങളെക്കുറിച്ച് ഭർത്താവ് സുഹൃത്തിനോട് (അത് മറ്റൊരു സൈബർ കോൺഡ്രിയ) ഉപദേശങ്ങൾ തേടുന്നതും അതിന്റെ തുടർച്ചയുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
ഏതൊരു വ്യക്തിക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന വളരെ കാലികമായ തീം ആണെന്നതു തന്നെയാണ് "എന്താ പ്രശ്നത്തിനെ" മികച്ച ചിത്രമാക്കുന്നത്. തമാശ നിറഞ്ഞ നിമിഷങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനവും എടുത്തു പറയേണ്ടതുണ്ട്. ജിനു അനിൽകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. രഞ്ജിത് ശേഖർ, മരിയ പ്രിൻസ്, ആനന്ദ് മന്മഥൻ, ജിബിൻ ജി നായർ, ശ്രീജിത്ത് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
എന്റർടൈൻമെന്റ് കോർണർ അവതരിപ്പിക്കുന്ന ഈ ഹ്രസ്വചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ജിത്തു ചന്ദ്രനും എഡിറ്റിംഗ് ശമൽ ചാക്കോയും പശ്ചാത്തല സംഗീതം ഒരുക്കിയത് സിദ്ധാർഥ പ്രദീപുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.