ആമസോൺ സ്റ്റുഡിയോയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദ ലോർഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ' (The Lord of the Rings: The Rings of Power) ടെലിവിഷൻ പരമ്പരയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. 'ദി ലോർഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ' ജെ. ആർ.ആറിന്റെ ടോകിന്റെ ഐതിഹാസികവും അതിമോഹവുമായ സെക്കൻഡ് എജ് എർത്തിന്റെ ആവിഷ്കാരമാണ് ടീസർ. 2022 സെപ്റ്റംബർ 2-ന് പ്രൈം വിഡിയോയിൽ ആഗോളതലത്തിൽ പ്രദർശനം ആരംഭിക്കും.
ഇസിൽദുർ (മാക്സിം ബാൾഡി) എലെൻഡിൽ (ലോർഡ് ഓവൻ), ഫാരസോൺ (ട്രിസ്റ്റൻ ഗ്രാവൽ), ക്വീൻ റിജൻ മിറിയൽ (സിന്തിയ അഡായി റോബിൻസൺ) എന്നിവരാണ് ഈ കഥാപാത്രങ്ങൾ. ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഈ മൾട്ടി സീസൺ ഡ്രാമ പ്രൈം വീഡിയോയിൽ സെപ്റ്റംബർ 2 വെള്ളിയാഴ്ച പ്രീമിയർ ആരംഭിക്കും. ആഴ്ചതോറും പുതിയ എപ്പിസോഡുകൾ ലഭ്യമാകും.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ പരമ്പര പ്രക്ഷേപണം ചെയ്യും.
Also read: 'ആലായാൽ തറ വേണം' പാടി അമൃത; ചെണ്ടകൊട്ടി ഗോപി; വീഡിയോപരിശീലന സമയത്തെ വീഡിയോയുമായി ഗായിക അമൃത സുരേഷും (Amrutha Suresh) സംഗീത സംവിധായകൻ ഗോപി സുന്ദറും (Gopi Sundar). ഇരുവരും അടുത്തിടെ തങ്ങൾ ജീവിതത്തിൽ ഒന്നിച്ചുവെന്ന വാർത്ത അറിയിച്ചതില്പിന്നെ സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റുകളുമായി എത്താറുണ്ട്. ഇരുവരും ചേർന്ന് സ്റ്റേജ് ഷോ അവതരിപ്പിക്കുകയും, സിനിമയിൽ ഒരു പാട്ട് ഒരുക്കുകയും ചെയ്ത് കഴിഞ്ഞു. ഏറ്റവും പുതിയ പോസ്റ്റ് ഒരു വീഡിയോ ആണ്. അമൃത പാടുമ്പോൾ ഗോപി ചെണ്ട കൊട്ടുകയാണ് ഇവിടേ. 'ആലായാൽ തറ വേണം' എന്ന പ്രശസ്ത ഗാനമാണ് അമൃത ആലപിക്കുന്നത്. അടുത്ത പരിപാടിയിൽ ഒരുപക്ഷെ അവതരിപ്പിക്കാനാവും ഈ ഗാനം.
ഗോപി ഗായിക അഭയ ഹിരണ്മയിയുമൊത്തു ഏറെ നാൾ ലിവിങ് ടുഗെദർ ബന്ധം നയിച്ച ശേഷമാണ് അമൃതയുമായി ഒന്നിച്ചത്. ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം അമൃത തന്റെ അച്ഛനമ്മമാർക്കും സഹോദരിക്കും മകൾക്കുമൊപ്പം കൊച്ചിയിലായിരുന്നു താമസം.
അമൃതയും ഗോപിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Summary: A Malayalam teaser for The Lord of the Rings: The Rings of Power, the latest in the Lord of the Rings series dropped the other day. The series is releasing in English and many Indian languages including Malayalam. The next in the series is all set to kick off in September 2022ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.