ഹൈദരാബാദ്: പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഗമനത്തിന്റെ മലയാളം ട്രെയ്‌ലർ നടൻ ഫഹദ് ഫാസിൽ റിലീസ് ചെയ്തു.
ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യന്‍ സൂപ്പര്‍താരം ശ്രിയ ശരണ്‍ ആണ് നായിക. നിത്യാ മേനോന്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗായിക ശൈലപുത്രി ദേവി എന്ന കഥാപാത്രമായിട്ടാണ് നിത്യ ഗമനത്തില്‍ എത്തുന്നത്. 2019ൽ പുറത്തിറങ്ങിയ പ്രാണയിലാണ് നിത്യ മേനോനെ ഏറ്റവും ഒടുവിലായി മലയാള സിനിമയിൽ കണ്ടത്. 'തത്സമയം ഒരു പെൺകുട്ടി' ഒരുക്കിയ ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി എന്ന സിനിമയിലും നിത്യ നായികയാണ്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യൻ സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്.
നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രം ശ്രിയയുടെ ഒരു തിരിച്ചുവരവായിരിക്കുമെന്നാണ് പ്രതീക്ഷ.
രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ്. എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ .
ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജന റാവു തന്നെയാണ്. ക്യാമറ ജ്ഞാന ശേഖര്‍ വി.എസ്, സംഭാഷണം സായ് മാധവ് ബുറ, എഡിറ്റിംഗ് രാമകൃഷ്ണ അറം. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fahadh Faasil, Gamanam movie, Nithya menen, Shriya Saran, Shriya Saran actor