• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാമുക ഭാവങ്ങളുടെ 'അനാട്ടമി ഓഫ് കാമുകൻ'; ഗൗതം മേനോന്റെ യൂട്യൂബ് ചാനലിലെ ആദ്യ മലയാളം വെബ് സീരീസ്

news18
Updated: July 19, 2018, 12:39 PM IST
കാമുക ഭാവങ്ങളുടെ 'അനാട്ടമി ഓഫ് കാമുകൻ'; ഗൗതം മേനോന്റെ യൂട്യൂബ് ചാനലിലെ ആദ്യ മലയാളം വെബ് സീരീസ്
news18
Updated: July 19, 2018, 12:39 PM IST
ചിലപ്പോൾ സ്വാർഥൻ. മറ്റ് ചിലപ്പോൾ അടിമയെപ്പോലെ. അതല്ലെങ്കിൽ ഒലിപ്പിച്ച് നടക്കുന്ന പ്രകൃതം. കാമുകന്റെ വിവിധ ഭാവങ്ങൾ ഇങ്ങനെയാണ്. കാമുക ഭാവങ്ങളെ കുറിച്ച് പറയുന്ന അനാട്ടമി ഓഫ് കാമുകൻ എന്ന വെബ് സീരീസ് വെള്ളിയാഴ്ച മുതൽ ആരംഭിക്കും. സംവിധായകൻ ഗൗതം വാസുദേവ മേനോന്റെ യൂട്യൂബ് ചാനലായ ഒൺട്രാഗ എന്റർടൈൻമെന്റിലൂടെയാണ് ഇത് അവതരിപ്പിക്കുന്നത്. ഒൺട്രാഗയുടെ ആദ്യ മലയാളം സംരംഭമാണിത്.

അമൽ തമ്പിയാണ് ഈ വെബ്സീരീസിന്റെ സംവിധായകൻ. സാങ്കേതിക പിന്തുണ മാത്രമാണ് ഒൺട്രാഗ നൽകുന്നത്. റിലീസും പ്രൊമോഷനും ചെയ്യുന്നത് ഒൺട്രാഗയാണ്- അമൽ പറയുന്നു.

കാമുകന്റെ ഭാവങ്ങളും വികാരങ്ങളുമൊക്കെ 10 മിനിട്ട് നീണ്ട ഏപ്പിസോഡുകളിലായി കാണിക്കുന്നു. വിഷ്ണു അഗസ്ത്യയാണ് കാമുകനായി എത്തുന്നത്. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനാണ് വീഡിയോ ജോക്കികൂടിയായ വിഷ്ണു. എല്ലാ വെള്ളിയാഴ്ചകളിലുമാണ് അനാട്ടമി ഓഫ് കാമുകൻ യൂട്യൂബ് ചാനലിൽ ഉണ്ടാവുക.

അമലിന്റെ 'കാൾഡ് ഐ ആം 22' എന്ന ഹ്രസ്വ ചിത്രം 2014ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു. സിബി മലയിലിന്റെ കൊച്ചിയിലെ നിയോ ഫിലിം സ്കൂളിലെ അംഗമാണ് അമൽ.

നിരവധി പ്രേക്ഷകരാണ് ഒൺട്രാഗ യൂട്യൂബ് ചാനലിനുള്ളത്. ഒൺട്രാഗയുടെ ബാനറിൽ പുറത്തു വരുന്ന എല്ലാത്തിനും മികച്ച അഭിപ്രായമാണുള്ളത്. ടൊവിനോ- ദിവ്യദർശിനി എന്നിവർ അഭിനയിച്ച കാർത്തിക് കംപോസ് ചെയ്ത സംഗീത വീഡിയോ ഉലവിരവ്, തമിഴ് വെബ് സീരീസായ വീക്കെൻഡ് മച്ചാൻ, നിരവധി ഹ്രസ്വ ചിത്രങ്ങൾ എന്നിവ ഒൺട്രാഗയിലൂടെ റിലീസ് ചെയ്തവയാണ്.
First published: July 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍