നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Vijay Sethupathi | വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി യുവാവ്; പ്രതി കസ്റ്റഡിയില്‍

    Vijay Sethupathi | വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി യുവാവ്; പ്രതി കസ്റ്റഡിയില്‍

    കേസിന് താല്‍പ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാല്‍ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി.

    Vijay-Sethupathy

    Vijay-Sethupathy

    • Share this:
      ബെംഗളൂരു: തമിഴ് നടന്‍ വിജയ് സേതുപതിയ്ക്ക്(Vijay Sethupathi) നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി. ബെംഗളൂരു മലയാളിയായ ജോണ്‍സണ്‍ എന്നയാളാണ് താരത്തെ പുറകില്‍ നിന്ന് ആക്രമിച്ചത്. ബംഗളുരുവിലെ (Bengaluru) കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് സഹയാത്രികന്‍ വിജയ് സേതുപതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

      ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

      അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന് (Puneeth rajkumar) ആദരാജ്ഞലി അര്‍പ്പിക്കാനാണ് വിജയ് സേതുപതി കഴിഞ്ഞ ദിവസം രാത്രിയോടെ ബംഗളുരുവില്‍ എത്തിയത്. പിന്നാലെ ഓടിയെത്തിയ ഒരാള്‍ വിജയ് സേതുപതിയെ പിന്നില്‍നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.



      Also Read-Joju Geroge| ജോജുവിന്റെ വാഹനം തകർത്ത കോൺഗ്രസ്‌ പ്രവർത്തകൻ റിമാൻഡിൽ

      ഉടന്‍ തന്നെ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്നവരും പേര്‍ന്ന് കീഴടക്കി. ഇയാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോണ്‍സണ്‍ മദ്യപിച്ചിരുന്നു. കേസിന് താല്‍പ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാല്‍ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി.

      Jai Bhim | 'ഹിന്ദി സംസാരിച്ചതിന് തല്ല്'; നടന്‍ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

      സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ജയ് ഭീം എന്ന ചിത്രത്തിലെ രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗത്തിനെതിരേയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

      പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുന്നതാണ് രംഗം. ഹിന്ദിയില്‍ സംസാരിക്കുന്നതിന്റെ പേരില്‍ അയാളെ തല്ലുകയും തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയുമാണ് പ്രകാശ് രാജ് ചെയ്യുന്നത്. ഈ രംഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ആരോപണം.

      ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കാത്തതിന്റെ പേരില്‍ ഒരു വ്യക്തിയെ കടന്ന് കയറ്റം ചെയ്യാന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളാണ് അനുവദിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അത്തരത്തില്‍ കൈകാര്യം ചെയ്യണമെങ്കില്‍ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ സംസാരിച്ചതിന് എത്ര കന്നഡക്കാര്‍ നിങ്ങളെ തല്ലണമെന്നും ട്വിറ്ററില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്.

      Also Read-Kerala Rains | സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

      തമിഴ് ,തെലുങ്ക് പതിപ്പുകളില്‍ മാത്രമാണ് ഹിന്ദിയില്‍ സംസാരിക്കുന്ന വ്യക്തിയെ തല്ലുന്ന രംഗമുള്ളത്. എന്നാല്‍ സിനിമയുടെ ഹിന്ദി ഡബ്ബില്‍ സത്യം പറയൂ എന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്.

      സിനിമയുടെ രംഗത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കുന്നതിനെതിരേ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കേണ്ടതുണ്ടോയെന്നാണ് ഇവരുടെ ചോദ്യം.
      Published by:Jayesh Krishnan
      First published:
      )}