മലയാളി സംവിധായകൻ നിസാർ തമിഴിലേക്ക്; 'കളേഴ്സ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Director Nissar to direct a Tamil film titled 'Colours' | 'ത്രീ മെൻ ആർമി', 'അച്ഛൻ രാജാവ്, അപ്പൻ ജേതാവ്', 'പടനായകൻ' തുടങ്ങിയ ജനപ്രിയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകന്‍ നിസ്സാര്‍ ഒരുക്കുന്ന ആദ്യത്തെ തമിഴ് സിനിമയാണ് 'കളേഴ്സ്'

News18 Malayalam | news18-malayalam
Updated: July 11, 2020, 5:24 PM IST
മലയാളി സംവിധായകൻ നിസാർ തമിഴിലേക്ക്; 'കളേഴ്സ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
കളേഴ്സ്
  • Share this:
'ത്രീ മെൻ ആർമി', 'അച്ഛൻ രാജാവ്, അപ്പൻ ജേതാവ്', 'പടനായകൻ' തുടങ്ങിയ ജനപ്രിയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകന്‍ നിസ്സാര്‍ ഒരുക്കുന്ന ആദ്യത്തെ തമിഴ് സിനിമയാണ് 'കളേഴ്സ്'. 'സുദിനം' എന്ന ചിത്രത്തിലൂടെ സംവിധായകനായ നിസ്സാറിന്റെ ഇരുപത്തിയാറാമത്തെ ചിത്രമായ 'കളേഴ്സിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

Also read: മൂന്ന് വീട് അപ്പുറമുള്ളവർ പോലും കല്യാണത്തിന് ക്ഷണിക്കില്ലായിരുന്നു; സിനിമാ നടനാവുന്നതുവരെ: ആന്റണി വർഗീസ്

റാം കുമാര്‍, വരലക്ഷ്മി ശരത്കുമാര്‍, ഇനിയ, വിദ്യാ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസ്സാര്‍ സംവിധാനം ചെയ്യുന്ന 'കളേഴ്സ്' എന്ന സിനിമയിൽ മൊട്ട രാജേന്ദ്രന്‍, ദേവന്‍, തലെെവാസല്‍ വിജയ്, വെങ്കിടേഷ്, ദിനേശ് മോഹന്‍, മദന്‍ കുമാര്‍, രാമചന്ദ്രന്‍ തിരുമല, അഞ്ജലി ദേവി, തുളസി ശിഖാമണി, ബേബി ആരാധ്യ തുടങ്ങിയവരും അഭിനയിക്കുന്നു.

ലെെം ലെെറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ അജി ഇടിക്കുള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു. പ്രസാദ് പാറപ്പുറം തിരക്കഥ സംഭാഷണമെഴുതുന്നു. വെെരഭാരതി എഴുതിയ വരികള്‍ക്ക് എസ്.പി. വെങ്കടേഷ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജിയ ഉമ്മന്‍.
Published by: meera
First published: July 11, 2020, 5:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading