നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Gunjan Saxena | 'ഗുഞ്ചൻ സക്‌സേന' ചിത്രം പബ്ലിസിറ്റിക്കായി വസ്തുതകൾ വളച്ചൊടിച്ചുവെന്ന് മലയാളി പൈലറ്റ് ശ്രീവിദ്യ രാജൻ

    Gunjan Saxena | 'ഗുഞ്ചൻ സക്‌സേന' ചിത്രം പബ്ലിസിറ്റിക്കായി വസ്തുതകൾ വളച്ചൊടിച്ചുവെന്ന് മലയാളി പൈലറ്റ് ശ്രീവിദ്യ രാജൻ

    Malayali pilot Sreevidya Rajan levels serious allegations against Gunjan Saxena movie | നീണ്ട ഫേസ്ബുക് കുറിപ്പിൽ ചിത്രത്തിനെതിരെ ശ്രീവിദ്യ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്

    ഗുഞ്ചൻ സക്സേനയും ശ്രീവിദ്യയും

    ഗുഞ്ചൻ സക്സേനയും ശ്രീവിദ്യയും

    • Share this:
      നെറ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന ജാൻവി കപൂർ നായികാ വേഷം ചെയ്ത ബോളിവുഡ് ചിത്രം 'ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ' എന്ന സിനിമക്കെതിരെ ആരോപണവുമായി മലയാളി പൈലറ്റ് ശ്രീവിദ്യ രാജൻ രംഗത്ത്.

      കഥാനായിക ഗുഞ്ചൻ സക്സേനയുടെ സഹപ്രവർത്തകയാണ് ശ്രീവിദ്യ. നീണ്ട ഫേസ്ബുക് കുറിപ്പിൽ ചിത്രത്തിനെതിരെ ശ്രീവിദ്യ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ചിത്രം വസ്തുതാവിരുദ്ധതയുടെ കാര്യത്തിൽ ഒരുപാടിടത്ത് പിഴച്ചു എന്നാണ് ശ്രീവിദ്യയുടെ ആരോപണം.

      ഉധംപൂർ എയർ ബെയ്‌സിൽ ആകെയുണ്ടായിരുന്ന വനിതാ പൈലറ്റ് സക്സേനയാണെന്ന വാദം തെറ്റാണെന്നും, ഒന്നല്ല, രണ്ടുപേർ അവിടെ ഉണ്ടായിരുന്നെന്നും ശ്രീവിദ്യ പറയുന്നു. ചില സഹപ്രവർത്തകരിൽ നിന്നും വനിതാ പൈലറ്റുമാരായ തങ്ങൾക്ക് എതിർപ്പ് നേരിടേണ്ടി വന്നുവെങ്കിലും, ഭൂരിപക്ഷം പേരും പിന്തുണയ്ക്കുകയായിരുന്നുവെന്ന് ശ്രീവിദ്യ.



      ചിത്രത്തിൽ പരാമർശിക്കുന്ന പോലെ തങ്ങളെ ആരും അപമാനിച്ചിട്ടില്ല. കാർഗിൽ യുദ്ധം ആരംഭിച്ചപ്പോൾ പുരുഷന്മാരായ സഹപ്രവർത്തകർക്കൊപ്പം അയച്ച ആദ്യ വനിതാ പൈലറ്റ് താനാണ്. മുഖ്യകഥാപാത്രം ക്ളൈമാക്സിൽ ചെയ്യും വിധം ഹീറോയിസം ഒന്നും നടന്നിട്ടില്ല. ഒരുപക്ഷെ സിനിമയ്ക്കു വേണ്ടി അത്തരം രംഗം ചിത്രീകരിച്ചതാവാമെന്നും ശ്രീവിദ്യ പറയുന്നു.

      ഗുഞ്ചൻ പറഞ്ഞ കാര്യങ്ങൾ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി അണിയറക്കാർ വളച്ചൊടിച്ചതാവാം. സക്സേനയുടേതായി ഒട്ടേറെ നേട്ടങ്ങളുണ്ട്. എന്നാൽ അബലയും അടിച്ചമർത്തപ്പെട്ട ഇരയും എന്ന നിലയിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമാ സംവിധായകനായ ജിതിൻ ലാൽ ഈ വിഷയം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.



      "സ്ത്രീകൾ എന്ന നിലയിലാണ് ഒരുപക്ഷേ ഞങ്ങൾക്ക് ഇത്രയും പ്രശസ്തി തന്നതെങ്കിൽ അതിനോട് യോജിപ്പില്ല. പ്രതിരോധ സേനയിൽ സ്ത്രീ, പുരുഷൻ എന്ന വ്യത്യാസമില്ല. യൂണിഫോമിൽ ഞങ്ങൾ എല്ലാം ഓഫീസർമാരാണ്." ശ്രീവിദ്യ പോസ്റ്റിൽ പറയുന്നു.

      ചിത്രത്തിലെ ചില രംഗങ്ങളിൽ വ്യോമസേനയെ നെഗറ്റീവായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഇന്ത്യൻ വ്യോമസേന സെൻസർ ബോർഡിന് കത്ത് നൽകിയിരുന്നു.

      ഗുഞ്ചന്റെ അച്ഛനായി പങ്കാജ് ത്രിപാഠി, അമ്മയായി നീന ഗുപ്ത, സഹോദരനായി അംഗദ് ബേദി എന്നിവരും വേഷമിടുന്നു. ശരൺ ശർമ്മയാണ് സംവിധായകൻ.
      Published by:meera
      First published: