ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ആദ്യ ഒറിജിനല്‍ വെബ് സീരീസ് കിളി പുറത്തിറങ്ങി. നടനും സംവിധായകനുമായ വിഷ്ണു ഗോവിന്ദന് എഴുതി സംവിധാനം ചെയുന്ന കിളി മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും ബ്ഡജറ്റ് ഏറിയതാണ്.
ഹിസ്റ്ററി ഓഫ് ജോയ്ക്ക് ശേഷമുള്ള വിഷ്ണുവിന്റെ സംവിധാന സംരംഭമാണ് 'കിളി'. ലൗ ആക്ഷന്‍ ഡ്രാമ, സാജന് ബേക്കറി എന്നി ചിത്രങ്ങള്‍ക്ക് ശേഷം അജു വര്‍ഗ്ഗീസ്, വൈശാഖ് സുബ്രഹമണ്യം ധ്യാന്‍ ശ്രീനിവാസന് എന്നിവരും ഫണ്ടാസ്റ്റിക് ഫിലിംസിന്റെ കൂടെ മൈഡെസിഗ്നേഷന്‍ സ്റ്റുഡിയോവും ചേര്‍ന്നാണ് കിളി വെബ് സീരീസ് നിര്‍മ്മിച്ചത്. (ആദ്യ എപ്പിസോഡ് ചുവടെ)
അജു വര്‍ഗ്ഗീസ്, വിശാഖ് നായര്‍, ശ്രീജിത്ത് രവി, ആര് ജെ മാത്തുക്കുട്ടി, കര്‍ത്തിക്ക് ഷങ്കര്‍, വിഷ്ണു ഗോവിന്ദന്, ആനന്ദ് മന്മഥൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോവിഡും ലോക്ക്ഡൗണും കഥാപശ്ചാത്തലം ആകുന്ന ഈ സീരീസ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സിനിമാറ്റിക്ക് ക്വാളിറ്റിയില്‍ പൂര്‍ത്തികരിച്ചത്.
എബ്രഹാം ജോസഫ് ആണ് ഛായാഗ്രഹണം, ലൈന്‍ പ്രൊഡ്യൂസര്‍ ആഷ് ലി ഐസക്ക് എബ്രഹാം, ശ്രീജിത്ത് ബി., ആനന്ദ് മന്മഥൻ, ജിതിന് ഐസക്ക് തോമസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, ശ്രീജിത്ത് ബി. ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, ബിനീഷ് ബാസ്കരന്‍ എഡിറ്റിംഗ്, നീരജ് സുരേഷ് സംഗീതം, വിഎഫ്എസ് ഡിറ്റിഎം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aju varghese, Web series