• HOME
  • »
  • NEWS
  • »
  • film
  • »
  • ‘ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ?’; ഉണ്ണി മുകുന്ദനോട് മമ്മൂട്ടി

‘ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ?’; ഉണ്ണി മുകുന്ദനോട് മമ്മൂട്ടി

മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം മാളികപ്പുറം സിനിമയുടെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ

  • Share this:

    മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം മാളികപ്പുറം സിനിമയുടെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. മാളികപ്പുറം സിനിമയുടെ വിജയാഘോഷ ചടങ്ങിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിടാൻ എത്തിയതാണ് മമ്മൂട്ടി. മമ്മൂട്ടിയെ സ്വീകരിക്കാനെത്തിയ ഉണ്ണിയോട് താരത്തിന്റെ വക തഗ് ഇങ്ങനെ, ‘ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ?’. എന്നാൽ പടം സൂപ്പർഹിറ്റായതിന് മമ്മൂട്ടിയോട് നന്ദി പറയുന്നുവെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.

    ‘എന്നെ സംബന്ധിച്ച് വളരെ വലിയൊരു ദിവസമാണ് ഇന്ന്. വേറെ ഒന്നും കൊണ്ടല്ല. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടന് ഒരുപാട് നന്ദി ഉണ്ട്. എല്ലാവരോടും നന്ദി. പ്രത്യേകിച്ച് മമ്മൂക്കയോട്. മാളികപ്പുറം എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം എന്റെ കൂടെ മുന്നോട്ടും ഉണ്ടായി. 2023ലെ ആദ്യ ഹിറ്റായി സിനിമ മാറി.’ – ഉണ്ണി മുകുന്ദൻ പറഞ്ഞു.

    Also read- Malikappuram | ‘മാളികപ്പുറം മഹാസംഭവം’ മറക്കാനാവാത്ത ഉജ്വലമുഹൂർത്തങ്ങൾ സമ്മാനിച്ച ചിത്രം;കുമ്മനം രാജശേഖരന്‍

    മാളികപ്പുറത്തമ്മയുടെ ചരിത്രപശ്ചാത്തലം സിനിമയിൽ വിശദീകരിക്കുന്നത് മമ്മൂക്കയുടെ മാസ്മരിക ശബ്ദത്തിലൂടെയാണ്. മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള ഈ വിവരണത്തിലൂടെയാണ് സിനിമ തുടങ്ങുന്നതും. എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പർ ഹീറോയായ അയ്യപ്പന്റേയും കഥയാണ് ‘മാളികപ്പുറം’. ഡിസംബർ 30നാണ് ചിത്രം തീയറ്ററിലെത്തിയത്.

    നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും സിനിമയുടെ നിർമ്മാണ പങ്കാളികളാണ്.

    Also read- ‘കേരളത്തിന്റെ കാന്താര’; ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറ’ത്തെ പ്രശംസിച്ച് ആന്റോ ആന്റണി എംപി

    നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകനാണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റർ- ഷമീർ മുഹമ്മദ്, ക്യാമറാമാൻ- വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

    ഉണ്ണിമുകുന്ദനെ കൂടാതെ സൈജു കുറുപ്പ്,സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കർ ,  മനോജ് കെ ജയൻ,രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്,അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

    Published by:Vishnupriya S
    First published: