പൂർണ്ണിമ ഇന്ദ്രജിത്തിന്റെ പോസ്റ്റിന് മല്ലിക സുകുമാരന്റെ കലക്കൻ മറുപടി

Mallika Sukumaran comment on Poornima Indrajith's Facebook post on motherhood | മാതൃസ്നേഹം വിളിച്ചോതുന്ന പൂർണ്ണിമയുടെ പോസ്റ്റ് ശ്രദ്ധേയമായത് അമ്മായിയമ്മ മല്ലിക സുകുമാരൻ നൽകിയ കമന്റു കൊണ്ടാണ്

News18 Malayalam | news18-malayalam
Updated: January 29, 2020, 12:52 PM IST
പൂർണ്ണിമ ഇന്ദ്രജിത്തിന്റെ പോസ്റ്റിന് മല്ലിക സുകുമാരന്റെ കലക്കൻ മറുപടി
പൂർണ്ണിമയും നക്ഷത്രയും
  • Share this:
ഇളയ മകൾ നക്ഷത്രയെ ചുണ്ടോടു ചേർത്തുമ്മ വയ്ക്കുന്ന ചിത്രവുമായി പൂർണ്ണിമ ഇന്ദ്രജിത് ഫേസ്ബുക്കിൽ. മാതൃസ്നേഹം വിളിച്ചോതുന്ന പോസ്റ്റ് ശ്രദ്ധേയമായത് പക്ഷെ പൂർണ്ണിമയുടെ അമ്മായിയമ്മ മല്ലിക സുകുമാരൻ നൽകിയ കമന്റു കൊണ്ടാണ്.

അടുപ്പം സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നില്ല, അത് വളർത്തുന്നു!
നിങ്ങളുടെ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുക, അവരെ ചുംബിക്കുക, കെട്ടിപ്പിടിക്കുക; എന്തുതന്നെ ആയാലും നിങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവരോട് പറയുക !! പൂർണ്ണിമ പോസ്റ്റിന് കീഴെ കുറിച്ചു.

അതിനു താഴെ വന്ന മല്ലികാ സുകുമാരന്റെ കമന്റ്‌ ഇങ്ങനെ: "Correct..... അമ്മക്കും രണ്ടു Babies ഉണ്ട്.... മോള് പറഞ്ഞതുപോലെയൊക്കെ ഒന്നു ചെയ്യണമെന്നുണ്ട്..... കണ്ടാൽ ഊ വഴിയൊക്കെ ഒന്നു വരാൻ പറയണേ....."

മല്ലിക എന്താ ഇങ്ങനെ പറഞ്ഞതെന്ന് പ്രേക്ഷകർ ചിന്തിക്കുമെങ്കിൽ അതിനുള്ള മറുപടിയും മല്ലിക അതേ സ്ഥലത്തു നൽകുന്നു. "അല്ലെങ്കിലും കൂടാറുണ്ട്.... എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ....." എന്ന് മല്ലിക മറ്റൊരു കമന്റിൽ കുറിച്ചു.

ഇന്ദ്രനെയും രാജുവിനെയും പലപ്പോഴും കാണാൻ പോലും കിട്ടാറില്ല എന്ന് പൊതു ചടങ്ങിൽ വച്ച് തന്നെ മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. രണ്ടു പേരും കുറെയേറെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോൾ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 29, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍