ഇന്ന് മല്ലിക സുകുമാരന്റെ (Mallika Sukumaran) ജന്മദിനമാണ് (birthday). അഭിനേതാവായും, താരപത്നിയായും, താര പുത്രന്മാരുടെ അമ്മയായും, ഇപ്പോൾ ചലച്ചിത്ര പിന്നണി ഗായികയുടെ അമ്മൂമ്മയായും സിനിമാ ലോകത്ത് മൂന്നു തലമുറകളുടെ സമ്പാദ്യത്തിനുടമയാണ് മല്ലിക. ഈ പിറന്നാൾ ദിനത്തിൽ രാവിലെ തന്നെ മക്കളായ ഇന്ദ്രജിത് (Indrajith Sukumaran), പൃഥ്വിരാജ് (Prithviraj Sukumaran), മരുമക്കളായ പൂർണ്ണിമ (Poornima Indrajith), സുപ്രിയ (Supriya Menon) എന്നിവർ ആശംസ അറിയിച്ചു കഴിഞ്ഞു.
ജന്മദിനത്തിൽ അമ്മ ഇക്കുറി മകൻ ഇന്ദ്രജിത്തിന്റെ ഒപ്പമാണ്. പട്ടുസാരി ചുറ്റി മകനും, മരുമകൾക്കും രണ്ടു കൊച്ചുമക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ എത്തിയതിനു പിന്നാലെ, മരുമകൾക്കും കൊച്ചുമക്കൾക്കുമൊപ്പം നൃത്തം ചെയ്യുന്ന മല്ലികയുടെ വീഡിയോ കൊച്ചുമക്കളിൽ മൂത്തയാളായ പ്രാർത്ഥന പോസ്റ്റ് ചെയ്തിരിക്കുന്നു.
പാശ്ചാത്യ സംഗീതത്തോടും നൃത്തത്തോടും കമ്പമുള്ളയാളാണ് പ്രാർത്ഥന. 'ബർത്ത്ഡേ ഗേൾ'നൊപ്പം ഒരു ഗാന ശകലം പോസ്റ്റ് ചെയ്തുകൊണ്ട് കുടുംബത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ ആണ് പ്രാർത്ഥനയുടേത്. മുത്തശ്ശിക്ക് മോഡേൺ ഡാൻസ് സ്റ്റെപ്പുകൾ അത്ര പിടിയില്ലെങ്കിലും, വിട്ടുകൊണ്ടുക്കാൻ തയാറാവാതെ പ്രാർത്ഥനയും നക്ഷത്രയും അടങ്ങുന്ന യുവ തലമുറയ്ക്കൊപ്പം ചേരുന്നുണ്ട്. നൃത്ത വീഡിയോ ചുവടെ കാണാം.
'ബ്രോഡാഡി' സിനിമയിൽ അമ്മയുടെ സംവിധായകാവുകയാണ് ഇളയ മകൻ പൃഥ്വിരാജ്. മോഹൻലാൽ ചിത്രത്തിൽ അമ്മയും മകനും സ്ക്രീനിനു മുന്നിൽ ഒന്നിക്കുന്ന ചിത്രങ്ങളും വാർത്തയും ഇതിനോടകം വൈറലായിരുന്നു.
Summary: Mallika Sukumaran is seeing dancing with daughter-in-law Poornima Indrajith and grand children Prarthana Indrajith and Nakshathra Indrajith on her birthdayഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.