മമ്മൂട്ടിയും പാർവതി തിരുവോത്തും ഇത് ആദ്യമായി ഒരു സിനിമയിൽ ഒരുമിക്കുന്നു. ദുൽഖർ സൽമാന്റെ വേഫെയർ
ഫിലിംസും സിൻ - സിൽ സെല്ലുലോയിഡും ചേർന്നാണ് ചിത്രം എത്തിക്കുന്നത്. എസ് ജോർജ് ആണ് ചിത്രം
നിർമിക്കുന്നത്. പുഴു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം രതീനയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ
ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
അതേസമയം, വനിതാദിനാശംസകൾ എന്നു പറഞ്ഞാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കു വച്ചിരിക്കുന്നത്. മലയാള സിനിമാരംഗത്തെ വനിതകളുടെ അവകാശങ്ങൾക്കായി ശക്തമായി നിലകൊണ്ട പാർവതി നായികയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെക്കാൻ ഇതിലും മികച്ച ദിവസമില്ല. 'ഇക്കയെ വിമർശിച്ച പാർവതി... നിങ്ങൾക്ക് ഇക്ക നൽകുന്ന സമ്മാനം... ഇതാണ് സ്നേഹം... ഇതാണ് പ്രതികാരം...' - എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ ഒരു ആരാധകർ നൽകിയിരിക്കുന്ന കമന്റ്.
Women’s day wishes 😊
Here is our next project - Puzhu Movie
#Puzhu #PuzhuMovie
Posted by Mammootty on Sunday, 7 March 2021
മമ്മൂട്ടിയും പാർവതി തിരുവോത്തും ഒരു സിനിമയ്ക്കായി ഒന്നിക്കുമ്പോൾ അതിൽ ഒരുപാട് കൗതുകങ്ങൾ കൂടിയുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിൽ മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ച് പാർവതി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിനിടെ ആയിരുന്നു സംഭവം. താൻ ഈ അടുത്ത് മലയാളത്തിൽ ഒരു സിനിമ കണ്ടെന്നും തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരം ആണെന്നുമായിരുന്നു പാർവതിയുടെ വിമർശനം.
പെൺകുട്ടികളുള്ള വീടുകൾക്ക് മുമ്പിൽ പുത്തൻ പാദരക്ഷകൾ; രാത്രിയിൽ ചെരുപ്പ് കൊണ്ടു വന്നു വയ്ക്കുന്നത്
അജ്ഞാതർ; പരിഭ്രാന്തിയിൽ ഒരു നാട്
എന്നാൽ, ഈ വിമർശനം ഉന്നയിച്ചതിനു പിന്നാലെ പാർവതിക്ക് നേരെ വലിയ സൈബർ ആക്രമണം ഉണ്ടായിരുന്നു. എന്നാൽ, പിന്നോട്ടില്ലെന്ന നിലപാടിൽ നടി ഉറച്ചു നിൽക്കുകയായിരുന്നു. കസബ വിവാദത്തിന് ശേഷം തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടെന്നും പാർവതി പറഞ്ഞിരുന്നു. കസബ വിവാദത്തിൽ താൻ പറഞ്ഞതിൽ തെറ്റില്ലെന്നും താൻ ഒരു നടനെയും ആക്ഷേപിച്ചിട്ടില്ലെന്നും പിന്നീട് പാർവതി പറഞ്ഞിരുന്നു. കസബയെ പറ്റി പറഞ്ഞതല്ല പ്രശ്നമെന്നും പാർവതി പറഞ്ഞു എന്നതായിരുന്നു പ്രശ്നമെന്നും പിന്നീട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കിയിരുന്നു.
ഇതു കൂടാതെ, കഴിഞ്ഞയിടയിൽ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയോ മോഹൻലാലോ എന്ന് ചോദിച്ചപ്പോൾ എന്തുകൊണ്ട് എന്നായിരുന്നു പാർവതിയുടെ മറുചോദ്യം. രണ്ടിലൊരു പേര് തിരഞ്ഞെടുക്കാൻ അവതാരകൻ പറഞ്ഞപ്പോൾ ഒന്നും തിരഞ്ഞെടുക്കുന്നില്ലെന്ന് പാർവതി പറഞ്ഞതും ചർച്ചയായിരുന്നു.
ഏതായാലും, കസബ വിവാദത്തിൽ മമ്മൂട്ടി ആരാധകർ പാർവതിക്ക് എതിരെ തിരിഞ്ഞിരുന്നു. മമ്മൂട്ടിയുടെ പുതിയ സിനിമയിൽ പാർവതി നായികയായി എത്തുമ്പോൾ ആദ്യം അദ്ഭുതപ്പെടുന്നത് ആരാധകർ തന്നെ ആയിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.