മൈക്കിളും കൂട്ടരും വന്നത് വെറുതെ അങ്ങ് പോകാനല്ല.. പ്രഖ്യാപന ദിവസം മുതല്‍ റിലീസ് ദിനം വരെ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി-അമല്‍ നീരദ് (Mammootty-Amal Neerad) ചിത്രം ഭീഷ്മപര്‍വ്വം (Bheeshma Parvam) 100 കോടി ക്ലബ്ബില്‍ ഇടം നേടി. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്.
കൂടാതെ കോവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡും ഇനി ഭീഷ്മ പര്‍വ്വത്തിന് സ്വന്തം. സിനിമ അനലിസ്റ്റായ ശ്രീധറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
#Bheeshmaparvam World Wide Total Business (Theatrical + Satellite +Digital + other rights) Crossed ₹115 Crores ! First Malayalam Movie to do such bumper business post pandemic!
On @DisneyPlusHS from April 1. @mammukka #AmalNeerad #Mammootty pic.twitter.com/ymDoY6I1hk
— Sreedhar Pillai (@sri50) March 29, 2022
മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വ്വം കേരളത്തിന് പുറത്തും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും, ട്രെയ്‌ലറും, പാട്ടുകളുമെല്ലാം ട്രെന്‍ഡിംഗിലുണ്ടായിരുന്നു. ഭീഷ്മ പര്‍വ്വത്തിലെ മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗായ 'ചാമ്പിക്കോ' ഉള്‍പ്പെട്ട ഫോട്ടോ ട്രെന്‍ഡ് ഇനിയും അവസാനിച്ചിട്ടില്ല.
അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രാരംഭ പദ്ധതി കോവിഡ് പകർച്ചവ്യാധി കാരണം വൈകിയതിനെ തുടർന്നാണ് ആരംഭിച്ചത്. മുടിയും താടിയും നീട്ടി വളർത്തിയ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ പ്രതീക്ഷകൾ വൻതോതിൽ ഉയർന്നിരുന്നു
Also Read- ഇനി മൈക്കിളിന്റെ ആറാട്ട് ഹോട്ട്സ്റ്റാറില്‍; പുതിയ ട്രെയിലർ പുറത്ത്
ഏപ്രില്‍ ഒന്നിന് ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ഒ.ടി.ടിയിലും റിലീസ് ചെയ്യും.ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
Also Read- 'തിരുത കൊടുക്കുന്ന കഥാപാത്രത്തിന് അമൽ നീരദ് K.V. തോമസ് എന്ന് പേരു കൊടുത്താലും വിരോധമുണ്ടാവില്ല'
ആനന്ദ് സി. ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, സംഗീതം- സുഷിന്‍ ശ്യാം. അഡീഷണല്‍ സ്‌ക്രിപ്റ്റ്- രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‌സ് - ആര്‍.ജെ. മുരുകന്‍, വരികള്‍- റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍- സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ലിനു ആന്റണി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amal Neerad, Bheeshma Parvam, Mammootty