• HOME
 • »
 • NEWS
 • »
 • film
 • »
 • Mammootty | കെ.സുരേന്ദ്രന്‍റെ മകന്‍റെ വിവാഹ വേദിയില്‍ താരസാന്നിദ്ധ്യമായി മമ്മൂട്ടി

Mammootty | കെ.സുരേന്ദ്രന്‍റെ മകന്‍റെ വിവാഹ വേദിയില്‍ താരസാന്നിദ്ധ്യമായി മമ്മൂട്ടി

വിവാഹ വേദിയില്‍ വധുവരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം നിര്‍മാതാവ് ആന്‍റോ ജോസഫാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്

 • Share this:
  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ (K.Surendran) മകന്‍ ഹരികൃഷ്ണന്‍റെ വിവാഹ ചടങ്ങില്‍ താരസാന്നിദ്ധ്യമായി നടന്‍ മമ്മൂട്ടി (Mammootty). ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും (M.A Yusuff Ali) ചടങ്ങില്‍ പങ്കെടുത്തു. വിവാഹ വേദിയില്‍ വധുവരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം നിര്‍മാതാവ് ആന്‍റോ ജോസഫാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.  എസ്.എന്‍ സ്വാമി - കെ.മധു കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ സിബിഐ 5 ദി ബ്രെയിനാണ് മമ്മൂട്ടിയുടെ തിയേറ്ററുകളിലെത്തിയ അവസാന ചിത്രം . നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പുഴു ഈ മാസം 13ന് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

  സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഒരു മിനിറ്റ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഉടനീളം ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന രീതിയിലാണ് മമ്മൂട്ടിയെ കാണാന്‍ കഴിയുന്നത്. പാര്‍വതി തിരുവോത്താണ് നായിക.

  മഞ്ജു വാര്യർ അജിത്കുമാർ ചിത്രത്തിൽ; സംവിധാനം എച്ച്. വിനോത്


  ധനുഷ് നായകനായ ‘അസുരൻ’ (Asuran) എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ശേഷം മഞ്ജു വാര്യർ (Manju Warrier) വീണ്ടും തമിഴകത്തേക്ക്. ഇത്തവണ തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പം താരം അഭിനയിക്കും. 'AK 61' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അജിത് കുമാറിനൊപ്പം (Ajithkumar) നായികയായി മഞ്ജു വാര്യർ എത്തുന്നത്. നടി ഉടൻ ടീമിനൊപ്പം ചേരും.

  അജിത്ത് സംവിധായകൻ എച്ച്. വിനോദുമായി തുടർച്ചയായി മൂന്നാം തവണയും സഹകരിക്കുന്ന സിനിമ കൂടിയാണിത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ നടന്നതായി റിപ്പോർട്ടുണ്ട്. ‘നേർക്കൊണ്ട പാർവൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്ക് വേണ്ടി മുമ്പ് ഇരുവരും ഒന്നിച്ചിട്ടുണ്ട്.

  റിപ്പോർട്ടുകൾ പ്രകാരം, ‘എകെ 61’ ഒരു ഹീസ്റ്റ് ത്രില്ലറാണ്, കൂടാതെ വമ്പൻ ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചെന്നൈ മൗണ്ട് റോഡിലെ ഒരു വലിയ സെറ്റും ഹൈദരാബാദ് സ്റ്റുഡിയോയിൽ ഒരു ബാങ്കും 'എകെ 61' ന്റെ നിർമ്മാതാക്കൾ സ്ഥാപിച്ചിട്ടുണ്ട്. ചിത്രീകരണം വേഗത്തിലാണ് നടക്കുന്നത്.

  നേരത്തെ അജിത്ത് ശരീരഭാരം കുറച്ചതായി കാണപ്പെട്ട ഒരു ചിത്രം ഇന്റർനെറ്റിൽ വൈറലായിരുന്നു. തന്റെ പതിവ് മുടിയുടെ നിറവും നീണ്ട താടിയും ചേർന്ന ലുക്കിലെ അജിത്തിന്റെ ശരീര പരിവർത്തനം വാർത്തകളിൽ ഇടം നേടിക്കഴിഞ്ഞു. AK61ന്റെ ജോലികൾ പൂർത്തിയാക്കിയതിന് ശേഷമാണ് അജിത്ത് വിഗ്നേഷ് ശിവന്റെ പ്രൊജക്ടിൽ ജോയിൻ ചെയ്യും.

  മറുവശത്ത്, പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ജാക്ക് എൻ ജിൽ' എന്ന ചിത്രത്തിനായി മഞ്ജു വാര്യർ ഇപ്പോൾ കാത്തിരിക്കുകയാണ്. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അടുത്തിടെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരുന്നു.
  Published by:Arun krishna
  First published: