• HOME
  • »
  • NEWS
  • »
  • film
  • »
  • Christopher| മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ചിത്രം 'ക്രിസ്റ്റഫർ' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

Christopher| മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ചിത്രം 'ക്രിസ്റ്റഫർ' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

ആര്‍ ഡി ഇല്യൂമിനേഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്

  • Last Updated :
  • Share this:
    മമ്മൂട്ടിയെ (Mammootty) നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ (B Unnikrishnan) സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ക്രിസ്റ്റഫര്‍ (Christopher) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. ആര്‍ ഡി ഇല്യൂമിനേഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്.

    സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

    Also Read- Empuraan| ലൂസിഫറിനേക്കൾ വലിയ കാൻവാസിൽ എമ്പുരാൻ; പ്രഖ്യാപന വീഡിയോ

    ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

    Also Read- 'സ്റ്റാൻലി' ഇവിടെയുണ്ട്‌; 'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു



    ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി ആർ ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
    Published by:Rajesh V
    First published: