• HOME
  • »
  • NEWS
  • »
  • film
  • »
  • Bheeshma Parvam | ശ്രീനാഥ് ഭാസിയുടെ ശബ്ദത്തിൽ ഭീഷ്മപർവ്വത്തിലെ 'പറുദീസ'; വീഡിയോ ഗാനം പുറത്ത്

Bheeshma Parvam | ശ്രീനാഥ് ഭാസിയുടെ ശബ്ദത്തിൽ ഭീഷ്മപർവ്വത്തിലെ 'പറുദീസ'; വീഡിയോ ഗാനം പുറത്ത്

'പറുദീസ' എന്ന് തുടങ്ങുന്നഎന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

  • Share this:
    മമ്മൂട്ടിയെ (Mammootty) നായകനാക്കി അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ (Bheeshma Parvam) പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

    'പറുദീസ' എന്ന് തുടങ്ങുന്ന  ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

    14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഭീഷ്മ പര്‍വ്വം'. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

    ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് അമല്‍ നീരദ് അടുത്തതായി തിയേറ്ററിലെത്തിക്കും എന്ന് തീരുമാനിച്ചിരുന്നതെങ്കിലും, കോവിഡ് പശ്ചാത്തലത്തില്‍ 'ഭീഷ്മ പര്‍വ്വം' പ്രഖ്യാപിക്കുകയായിരുന്നു. മാര്‍ച്ച് മൂന്നിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.

    Viral Sebi | വിധു വിന്‍സെന്റിന്റെ 'വൈറല്‍ സെബി': ട്രെയ്‌ലര്‍ പുറത്തിറങ്ങി

    ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി. ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.



    അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, സംഗീതം- സുഷിന്‍ ശ്യാം. അഡീഷണല്‍ സ്‌ക്രിപ്റ്റ്- രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്സ് - ആര്‍.ജെ. മുരുകന്‍, വരികള്‍- റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍- സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ലിനു ആന്റണി.
    Published by:Jayashankar AV
    First published: