നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • CBI 5 | 'സിബിഐ' സെറ്റിൽ ക്രിസ്മസ് സെലിബ്രേഷൻ; ബിരിയാണി വിളമ്പി മമ്മൂട്ടി

  CBI 5 | 'സിബിഐ' സെറ്റിൽ ക്രിസ്മസ് സെലിബ്രേഷൻ; ബിരിയാണി വിളമ്പി മമ്മൂട്ടി

  എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്.

  • Share this:
   പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'സിബിഐ 5 ( CBI 5). ചിത്രത്തെ കുറിച്ചുള്ള എല്ലാ വാർത്തകൾക്കും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകര്യത ലഭിക്കാറുണ്ട്.

   ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മമ്മൂട്ടി സഹ താരങ്ങൾക്ക് ഒപ്പം കേക്ക് മുറിക്കുന്നതും  മറ്റ് താരങ്ങൾക്ക് ബിരിയാണി വിളമ്പി കൊടുക്കുന്നതും ചിത്രങ്ങളിൽ കാണാം.നടൻ മുകേഷ്, നിർമ്മാതാവ് എസ് ജോർജ് എന്നിവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

   എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായഗ്രകന്‍. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.

   മുകേഷും സായികുമാറും അടക്കം പഴയ ടീമില്‍ ഉണ്ടായിരുന്നവര്‍ക്കു പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനരക്കുന്നു.   ‌1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്.

   Minnal Murali | വ്യാജനെ തപ്പി ഇറങ്ങിയവര്‍ക്ക് കിട്ടിയത് മായാവി മുതല്‍ ഇട്ടിമാണി വരെ; ഒരു മിന്നല്‍ മുരളി അപാരത

   ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി(Minnal Murali) നെറ്റ്ഫ്‌ളിക്‌സില്‍(Netflix) എത്തിയത്. സംവിധായകന്‍ ബേസില്‍ ജോസഫിലും ടൊവിനോയിലും ആരാധകര്‍ നല്‍കിയ വിശ്വാസം നൂറുശതമാനം സൂക്ഷിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. എന്നാല്‍ ചിത്രം ഒടിടിയില്‍ കണാണാന്‍ മെനക്കെടാതെ ടെലിഗ്രാമില്‍ കയറിയിറങ്ങിയവര്‍ക്ക് കിട്ടിയ പണി ചെറുതൊന്നുമല്ല.

   മിന്നല്‍ തപ്പിയിറങ്ങിയവര്‍ക്ക് മായാവി, ഇട്ടിമാണി, ഉരുക്ക് സതീശന്‍, മാമാങ്കം, മരക്കാര്‍ തുടങ്ങിയ സിനിമകളാണ് കിട്ടിയത്. നിരവധി ട്രോളുകളും ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചു.

   സംഭവം ട്രോളുകളില്‍ ഇടംപിടിച്ചതോടെ മിന്നല്‍ മുരളിയ്ക്ക് വേണ്ടിയുണ്ടായിരുന്ന കാത്തിരിപ്പ് കൂടി വ്യക്തമാവുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയത്. മിന്നല്‍ കാണാന്‍ വേണ്ടി നെറ്റ്ഫ്‌ളിക്‌സ് പ്ലാന്‍ ആക്ടിവേറ്റ് ചെയ്തവരും ഉണ്ട്.

   പ്രൊമോഷനോടും നല്‍കിയ ഹൈപ്പിനോടും നൂറുശതമാനം നീതി പുലര്‍ത്തിയെന്നാണ് പ്രേക്ഷകാഭിപ്രായം. 'ഗോദ' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

   ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.

   അതേസമയം സിനിമ, റിലീസ് ചെയ്ത നെറ്റ്ഫല്‍ക്സില്‍ തന്നെ കാണണം എന്നാണ് സംവിധായകന്‍ ബേസില്‍ ജോസഫും നടന്‍ ടൊവിനോയും ഉള്‍പ്പെടുന്നവര്‍ അഭ്യര്‍ത്ഥിക്കുന്നത്. എല്ലാവര്‍ക്കും നന്ദി എന്ന് ബേസില്‍ കുറിച്ചപ്പോള്‍ .തുടക്കം മുതല്‍ ദേ ഇപ്പൊ വരെ ഞങ്ങളുടെ കൂടെ നിന്നതിന്. ഞങ്ങളുടെ മിന്നല്‍ മുരളിയെ നമ്മുടെ മിന്നല്‍ മുരളി ആക്കിയതിന് ഒരുപാട് നന്ദി അതിലേറെ സ്നേഹം എന്ന് ടൊവിനോ പറഞ്ഞു.

   Our Thathwika Avalokanam | ജോജു ജോർജിന്റെ 'ഒരു താത്വിക അവലോകനം' ഡിസംബർ 31ന് റിലീസ്
   Published by:Jayashankar AV
   First published:
   )}