മോഹന്‍ലാല്‍ കുഞ്ഞാലിയാവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം നാളെ റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആശംസയറിയിച്ച് എത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു, പ്രിയ ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവന്‍ ടീമിനും എല്ലാ ആശംസകളും നേരുന്നു' എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആശംസകള്‍ അറിയിച്ച ഇച്ഛാക്കയ്ക്ക് മോഹന്‍ലാലും നന്ദി അറിയിച്ചിട്ടുണ്ട്. സംവിധായകന് പ്രിയദര്‍ശനും പോസ്റ്റിന് താഴെ കമന്റു് ചെയ്തിട്ടുണ്ട്.
മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്ശന് ചിത്രം ഇതിനോടകം ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.
Also Read - തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും; കരാര്‍ ഒപ്പിട്ടതായി മോഹന്‍ലാല്‍![]()
രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്ജുന് സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
Also read-
Marakkar |'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് പുറത്ത്ആശിര്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന് നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്, കസു നെഡ. ചമയം പട്ടണം റഷീദ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.