നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഭരണത്തുടർച്ച നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് 'കടക്കൽ ചന്ദ്രൻ'

    ഭരണത്തുടർച്ച നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് 'കടക്കൽ ചന്ദ്രൻ'

    'നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍' മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

    മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

    മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

    • Share this:
      നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് നടൻ മമ്മൂട്ടി. പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ അഭിനന്ദനക്കുറിപ്പ്. 'നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍' മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.



      നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച എല്ലാ സ്ഥാനാർഥികൾക്കും ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനം അറിയിച്ച് നടൻ മോ​ഹൻലാലും നേരത്തെ രം​ഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ. ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്കും എന്റെ എല്ലാവിധ ആശംസകൾ'- മോഹൻലാൽ കുറിച്ചരുന്നു.

      Also Read- എം ലിജു ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു; രാജി സന്നദ്ധത അറിയിച്ച് സതീശൻ പാച്ചേനി

      തിരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. കോവിഡ് നേരിടുന്നതില്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും മോദി പറഞ്ഞു. ഭരണത്തുടര്‍ച്ച ഉറപ്പാക്കി ഇടതുമുന്നണി കേരളം പിടിച്ചതിന് പിന്നാലെയാണ് അഭിനന്ദനം. 99 സീറ്റെന്ന ആധികാരിക വിജയവുമായി പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തി. സംസ്ഥാനമാകെ അലയടിച്ച ഇടതുതരംഗത്തില്‍ അടിപതറിയ യുഡിഎഫ് 41 സീറ്റിലേക്ക് ചുരുങ്ങി. ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ട് എന്‍ഡിഎ തകര്‍ന്നടിഞ്ഞു.

      Also Read- 'മേഴ്സിക്കുട്ടിയമ്മക്കും ജലീലിനും ഷോക്ക് ട്രീറ്റ്മെന്റ്, പിണറായിയെ സവർണനേതൃത്വം ആക്രമിച്ചു': വെള്ളാപ്പള്ളി നടേശൻ

      നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുപിടി കലാകാരന്മാരാണ് ഇത്തവണ ജനവിധി തേടിയത്. അഭിനേതാക്കളും ഗായകരും അടക്കം ഇത്തവണ പത്ത് പേരാണ് കലാരംഗത്ത് നിന്ന് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയത്. ഇതില്‍ നാലുപേർക്ക് മാത്രമാണ് വിജയിക്കാനായത്. കെ ബി ഗണേഷ് കുമാർ, എം മുകേഷ് , മാണി സി കാപ്പൻ, ഗായിക ദലീമ ജോർജ് എന്നിവർ മാത്രമാണ് നിയമസഭയിലേക്ക് ജയിച്ചത്. തൃശൂരിൽ മത്സരിച്ച സുരേഷ് ഗോപി, ബാലുശ്ശേരിയിൽ മത്സരിച്ച ധർമജൻ ബോൾഗാട്ടി, തിരുവനന്തപുരത്ത് മത്സരിച്ച കൃഷ്ണകുമാർ, ചവറയിൽ മത്സരിച്ച വിവേക് ഗോപൻ, അരൂരിൽ മത്സരിച്ച പ്രിയങ്ക അനൂപ്, വട്ടിയൂർക്കാവിൽ മത്സരിച്ച വീണ എസ് നായർ എന്നിവർ പരാജയപ്പെട്ടിരുന്നു.

      Also Read- 'മിത്രങ്ങളെ, പിണറായി അർജുനന്റെ പുനർജന്മം; കണ്ണൂർ കണ്ണന്റെ ഊര്, ധർമക്ഷേത്രമാണ് ധർമടം': സന്ദീപാനന്ദഗിരി
      Published by:Rajesh V
      First published:
      )}