നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂക്കയ്ക്ക് കുഞ്ഞ് ആരാധികയുടെ സ്‌നേഹ ചുംബനങ്ങള്‍; വൈറലായി വീഡിയോ

  മമ്മൂക്കയ്ക്ക് കുഞ്ഞ് ആരാധികയുടെ സ്‌നേഹ ചുംബനങ്ങള്‍; വൈറലായി വീഡിയോ

  കളങ്കമില്ലാത്ത ആ കുഞ്ഞിന്റെ സ്‌നേഹം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

  Image Instagram

  Image Instagram

  • Share this:
   മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. സിനിമാ ക്യാമറയ്ക്ക് മുന്നില്‍ അമ്പതു വര്‍ഷം പിന്നിട്ടു കഴിയുമ്പോഴും മലയാളികള്‍ക്കും ഇന്നും അത്ഭുത പ്രതിഭാസമാണ് മമ്മൂക്ക. മമ്മൂക്കയെക്കുറിച്ചും മമ്മൂക്കയ്ക്കു വേണ്ടിയും ആരാധകര്‍ വീഡിയോകളുമായി രംഗത്തെത്തി വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

   മമ്മൂട്ടിയുടെ ഒരു കുഞ്ഞ് ആരാധികയാണ് താരം. മമ്മൂട്ടിയെ കാണുമ്പോഴുള്ള സന്തോഷവും മമ്മൂക്ക എന്ന് വിളിച്ച് ഉമ്മവെക്കുന്നതുമാണ് വീഡിയോ. എഡിറ്റര്‍ ലിന്റോ കുര്യനാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. കളങ്കമില്ലാത്ത ആ കുഞ്ഞിന്റെ സ്‌നേഹം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
   View this post on Instagram


   A post shared by Linto Kurian (@linto_kurian)


   മമ്മൂട്ടി ഇപ്പോള്‍ പുഴു എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

   സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

   നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്.

   പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

   റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റര്‍ - ദീപു ജോസഫ്, സംഗീതം - ജേക്‌സ് ബിജോയ്, പ്രൊജക്ട് ഡിസൈനര്‍- എന്‍.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ ചന്ദ്രനും & എസ്. ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ്.
   Published by:Jayesh Krishnan
   First published:
   )}