നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mammootty Fan | ദൈവങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രവും വെച്ച ആരാധകന്‍ സുബ്രന്‍ വിടവാങ്ങി; ദുഃഖം രേഖപ്പെടുത്തി താരം

  Mammootty Fan | ദൈവങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രവും വെച്ച ആരാധകന്‍ സുബ്രന്‍ വിടവാങ്ങി; ദുഃഖം രേഖപ്പെടുത്തി താരം

  തൃശൂരിലെ ചുമട്ടുതൊഴിലാളിയയായിരുന്ന സുബ്രന്‍ മമ്മൂട്ടിയോടുള്ള ആരാധനകൊണ്ട് സ്വന്തം പേര് മമ്മൂട്ടി സുബ്രന്‍ എന്നാക്കി മാറ്റി.

  Image Facebook

  Image Facebook

  • Share this:
   മമ്മൂട്ടിയോടുള്ള ആരാധനയുടെ പേരില്‍ പ്രശസ്തനായ സുബ്രഹ്‌മണ്യന്‍ അന്തരിച്ചു. ഭ്രാന്തമായി ആരാധന കൊണ്ട് മമ്മൂട്ടിയെ തന്നെ അത്ഭുതപ്പെടുത്തിയ ആളായിരുന്നു തൃശൂര്‍ പൂങ്കുന്നം സ്വദേശി സുബ്രന്‍. സുബ്രന്റെ വിയോഗം മമ്മൂട്ടി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

   'വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി. എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് മമ്മൂട്ടി സുബ്രന്‍ എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു. ആദരാഞ്ജലികള്‍' മമ്മൂട്ടി കുറിച്ചു.


   തൃശൂരിലെ ചുമട്ടുതൊഴിലാളിയയായിരുന്ന സുബ്രന്‍ മമ്മൂട്ടിയോടുള്ള ആരാധനകൊണ്ട് സ്വന്തം പേര് മമ്മൂട്ടി സുബ്രന്‍ എന്നാക്കി മാറ്റി. രാവിലെ കുളിച്ച് ദൈവങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രം വെച്ച് നമസ്‌കരിക്കും.

   ജോലി ചെയ്ത് കിട്ടുന്ന കാശ് കൊണ്ട് ലോട്ടറി വാങ്ങും. സമ്മാനമടിച്ചാല്‍ ആ തുക കൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ എടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

   മമ്മൂട്ടിയെ നേരില്‍ കാണാന്‍ മദ്രാസിലേക്ക് വരെ പോയിട്ടുണ്ട് ഇദ്ദേഹം. ഒരുപാട് തവണ മമ്മൂട്ടിയെ നേരില്‍ കാണാനു പ്രിയപ്പെട്ട ആരാധകനെ ചേര്‍ത്തുപിടിക്കാന്‍ മമ്മൂട്ടിയും ശ്രമിച്ചിട്ടുണ്ട്. താരത്തിന്റെ പിറന്നാള്‍ ആഘോഷതിന് സാക്ഷ്യം വഹിച്ച ശേഷമാണ് സുബ്രന്‍ വിടവാങ്ങുന്നത്.
   Published by:Jayesh Krishnan
   First published: