ആകാംക്ഷ നിറച്ച് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി. മമ്മൂട്ടിയെ നായകനാക്കി ഡെന്നീസ് ജിനോ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ബസൂക്ക’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഡെന്നീസ് ഡിനോ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്.
Also Read- ‘യാത്രയിൽ ഒരാളെ പരിചയപ്പെട്ടു.. ചാർളി’; ദുൽഖർ റഫറൻസുമായി ഖജുരാഹോ ഡ്രീംസ് ടീസർ
മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തിയേറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കയ്യിൽ തോക്കും പിടിച്ച് നിൽക്കുന്ന നായകനാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ പുതിയ ഗ്യാങ്സ്റ്റർ മൂവിയായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. മിഥുൻ മുകുന്ദനാണ് ബസൂക്കയ്ക്കു വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ജയറാം, ആസിഫ് അലി, ആന്റണി വർഗീസ് എന്നിവർ ചിത്രത്തിന്റെ ഭാഗമാകും എന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mammootty, Mammootty Film