നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'രണ്ട് കിഡ്നിയും തകരാറിലാണ്... മമ്മൂക്ക എന്നെയൊന്ന് സഹായിക്കണം..' ; ആരാധകനെ ചേർത്തു പിടിച്ച് താരം

  'രണ്ട് കിഡ്നിയും തകരാറിലാണ്... മമ്മൂക്ക എന്നെയൊന്ന് സഹായിക്കണം..' ; ആരാധകനെ ചേർത്തു പിടിച്ച് താരം

  ജയകുമാര്‍ എന്നയാളാണ് സഹായം ചോദിച്ച് കമന്റിട്ടത്.

  മമ്മൂട്ടി

  മമ്മൂട്ടി

  • Share this:
   ഫേസ്ബുക്ക് പേജിൽ ചികിത്സാ സഹായം ചോദിച്ചെത്തിയ ആരാധകന് സഹായമൊരുക്കി മമ്മൂട്ടി. ജയകുമാര്‍ എന്നയാളാണ് സഹായം ചോദിച്ച് കമന്റിട്ടത്. ഇതേക്കുറിച്ച് അന്വേഷിച്ച് ആവശ്യം ന്യായമാണെന്നു മനസിലാക്കിയ മമ്മൂട്ടി  തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ടിനെ ജയകുമാറിന് സഹായം എത്തിക്കാൻ ചുമതലപ്പെടുത്തി.

   'എന്റെ പേര് ജയകുമാര്‍, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ ഒരു ചെറിയ മുറിയിലാണ് താമസം. എന്റെ രണ്ട് കിഡ്‌നിയും തകരാറിലാണ്. ആഴ്ചയില്‍ മൂന്നു ഡയാലിസിസ് ചെയ്യണം. കൂടാതെ ഹൃദയവും തകരാറിലാണ്.എന്നെ സഹായിക്കാന്‍ ബന്ധുക്കളൊന്നുമില്ല. ചികില്‍സയ്ക്ക് മാസം 40,000 രൂപ വേണം. പക്ഷേ എനിക്ക് ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാവുന്നില്ല. ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല. മമ്മൂക്ക എന്നൈയാന്ന് സഹായിക്കണം..' ഇതായിരുന്നു ജയകുമാറിന്റെ പോസ്റ്റ്. ഇതിന് റോബര്‍ട്ട് നല്‍കിയ മറുപടി ഇങ്ങനെ.

   News18


   'പ്രിയ ജയകുമാര്‍, താങ്കളുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടു. രണ്ടു തടസങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഈ ആവശ്യം പരിഹരിക്കാന്‍ പറ്റുന്ന പദ്ധതികള്‍ കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന് മുന്‍പില്‍ ഇല്ല. രണ്ട് ഇപ്പോള്‍ താങ്കള്‍ ചികില്‍സയിലുള്ള ആശുപത്രിയുമായി നമുക്ക് ചികില്‍സാധാരണകളും ഇല്ല. എങ്കിലും മമ്മൂക്കയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് താങ്കളുടെ ചികില്‍സയക്കായി ഒരു തുക ഈ ആശുപത്രിയില്‍ അടക്കാന്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്. ഇതിനൊപ്പം നമ്മുടെ പാനലിലുള്ള രാജഗിരി ആശുപത്രിയില്‍ അൻപത്  ഡയാലിസിസുകള്‍ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.' കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷനുമായി ബന്ധപ്പെടാനുള്ള നമ്പറും റോബർട്ട് പങ്കുവച്ചിട്ടുണ്ട്.

   Also Read 'നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയൂ'; ഫോൺ നമ്പർ പങ്കുവച്ച് ബിഗ് ബോസ് താരം മഞ്ജു പത്രോസ്
   Published by:Aneesh Anirudhan
   First published: