• HOME
  • »
  • NEWS
  • »
  • film
  • »
  • നിറഞ്ഞ പുഞ്ചിരിയുമായി മമ്മൂട്ടിയും ജ്യോതികയും; 'കാതല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നിറഞ്ഞ പുഞ്ചിരിയുമായി മമ്മൂട്ടിയും ജ്യോതികയും; 'കാതല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതല്‍

  • Last Updated :
  • Share this:
    മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കാതലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.  മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം ജിയോ ബേബിയാണ് സംവിധാനം ചെയ്യുന്നത്. നിറപുഞ്ചിരിയോടെ മമ്മൂക്കയും ജ്യോതികയും വീടിൻ്റെ ഉമ്മറത്ത് ഇരിക്കുന്ന രീതിയിലുള്ള പോസ്റ്റർ ചിത്രം മനോഹരമായ ഒരു പ്രണയത്തിൻ്റെ കഥയാകും എന്ന സൂചന നല്‍കുന്നു.  കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ജോർജ് സെബാസ്റ്റ്യൻ നിർമാണ പങ്കാളിയാണ്.



    കഴിഞ്ഞ ദിവസം ജ്യോതികയുടെ ഭർത്താവും തമിഴ് സൂപ്പർതാരവുമായ സൂര്യ ചിത്രത്തിൻ്റെ ലോക്കേഷനിൽ ആശംസകളുമായി എത്തിയിരുന്നു.



    ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. സാലു കെ തോമസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് - ഫ്രാൻസിസ് ലൂയിസ്, മ്യൂസിക് - മാത്യൂസ് പുളിക്കൻ, ആർട്ട് - ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, സൗണ്ട് ഡിസൈൻ - ടോണി ബാബു MPSC, വരികൾ - അലീന, കോസ്റ്റ്യൂംസ് - സമീറ സനീഷ്, മേക്കപ്പ് - അമൽ ചന്ദ്രൻ,

    കോ-ഡയറക്ടർ - അഖിൽ അനന്തൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് - മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മസിലാമണി, സ്റ്റിൽസ് - ലെബിസൺ ഗോപി, പി ആർ ഒ - പ്രതീഷ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, ഡിസൈൻ - ആൻ്റണി സ്റ്റീഫൻ എന്നിവരാണ് അണിയറ പ്രവർത്തകർ.
    Published by:Arun krishna
    First published: