ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി (mammootty) ചിത്രം 'സിബിഐ 5 (CBI 5) ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിബിഐ 5 ദ ബ്രെയിന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം മെയ് ഒന്നിനാണ് തിയെറ്ററുകളില്‍ എത്തുക.
ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായതിനു ശേഷമാണ് അണിയറക്കാര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
34 വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സേതുരാമയ്യർ 16 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുമ്പോൾ മലയാളക്കര ഒന്നടങ്കം ആ വരവിനായി കാത്തിരിക്കുകയാണ്. കാത്തിരിക്കുകയാണ്. മമ്മൂട്ടിയെ ആ പഴയ സേതുരാമയ്യരുടെ രൂപത്തിലും ഭാവത്തിലും കാണാനായി കൗതുകത്തോടെയാണ് ആരാധകരുടെ കാത്തിരിപ്പ്.
മുകേഷ് തന്നെയാണ് അഞ്ചാം വരവിലും ചാക്കോയായി എത്തുന്നതെങ്കിലും അയ്യരുടെ അഞ്ചാം വരവിൽ പല മാറ്റങ്ങളുമുണ്ട്. സേതുരാമയ്യർക്കും ചാക്കോയ്ക്കുമൊപ്പം പുതിയ ഒരു ടീമാകും ഉണ്ടാവുക. കൂടാതെ മറ്റ് പല മാറ്റങ്ങളുമുണ്ടാകും. രഞ്ജി പണിക്കര്‍, സായ്കുമാര്, സൗബിന് ഷാഹിര്‍, അനൂപ് മേനോന്,ദിലീഷ് പോത്തന്, രമേശ് പിഷാരടി, പ്രതാപ് പോത്തന്, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോന്, അന്‍സിബ,മാളവിക നായര്‍ മായാ വിശ്വനാഥ്,സുദേവ് നായര്‍, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്. ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിന് ഒരേ നടനും സംവിധായകനും ഒരേ തിരക്കഥാകൃത്തും എന്നത് ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ്.
സ്വര്‍ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന് ശ്യാം ആയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ശ്രദ്ധേയനായ അഖിൽ ജോർജ് ആണ്.എഡിറ്റിങ് നിർവഹിക്കുന്നത് ശ്രീകർ പ്രസാദ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ബാബു ഷാഹിർ,അസോസിയേറ്റ് ഡയറക്ടർ -ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, സ്റ്റുഡിയോ -സപ്ത റെക്കോർഡ്സ്, ആർട്ട് ഡയറക്ടർ -സിറിൾ കുരുവിള, വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യർ, മേക്കപ്പ്- പ്രദീപ് രംഗൻ, സ്റ്റിൽസ്- സലീഷ് ഷ് കുമാർ, വിതരണം - സ്വർഗ്ഗചിത്ര, പി ആർ ഒ - മഞ്ജു ഗോപിനാഥ്, മീഡിയ മാർക്കറ്റിംഗ് - മമ്മൂട്ടി ടൈംസ്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.