• HOME
  • »
  • NEWS
  • »
  • film
  • »
  • സേതുരാമയ്യർ വീണ്ടും വരുന്നു; സിബിഐ ഹിറ്റ് പരമ്പരയിലെ അഞ്ചാമത്തെ ചിത്രം

സേതുരാമയ്യർ വീണ്ടും വരുന്നു; സിബിഐ ഹിറ്റ് പരമ്പരയിലെ അഞ്ചാമത്തെ ചിത്രം

നടൻ മമ്മൂട്ടി, സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം തുടങ്ങിയവർ അഞ്ചാം തവണയും സിബിഐ ചിത്രത്തിനായി കൈ കോർക്കുകയാണ്

News18

News18

  • News18
  • Last Updated :
  • Share this:
    ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ച് യഥാർത്ഥ പ്രതികളെ പിടികൂടാൻ സേതുരാമയ്യർ വീണ്ടും വരുന്നു. മമ്മൂട്ടി നായകനായ സിബിഐ ഹിറ്റ് പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. മമ്മൂട്ടി, സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം തുടങ്ങിയവർ അഞ്ചാം തവണയും ചിത്രത്തിനായി കൈ കോർക്കുകയാണ്.

    തുടർക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ നിഗൂഢത നീക്കുന്നതിനായാണ് പുതിയ ചിത്രത്തിലും സേതുരാമയ്യർ എത്തുന്നത്. മലയാളി സിനിമാ പ്രേക്ഷകർക്ക് പരിചിതമല്ലാത്ത 'ബാസ്കറ്റ് കില്ലിങ്' എന്ന പുതിയ കഥാ തന്തുവാണ് ഇത്തവണ എസ് എൻ സ്വാമി അവതരിപ്പിക്കുന്നത്.

    Also Read- കീർത്തിക്ക് പിറന്നാൾ സമ്മാനമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

    2020 ആദ്യം ചിത്രീകരണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 1988ലാണ് പരമ്പരയിലെ ആദ്യചിത്രമായ ഒരു സിബിഐ ഡയറിക്കുറുപ്പ് ഇറങ്ങിയത്. 1989ൽ ജാഗ്രതയും പിന്നാലെയെത്തി. ദീർഘനാളത്തെ ഇടവേളക്ക് ശേഷം 2004ൽ ആണ് മൂന്നാമത്തെ സിനിമയായ സേതുരാമയ്യർ സിബിഐ റിലീസായത്. തൊട്ടടുത്ത വർഷം നേരറിയാൻ സിബിഐ എത്തി.

    First published: