നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Mammootty-Lijo Jose Pellissery| മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' ഷൂട്ടിംഗ് തുടങ്ങി

    Mammootty-Lijo Jose Pellissery| മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' ഷൂട്ടിംഗ് തുടങ്ങി

    ചിത്രത്തിന്‍റെ കഥയും ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് (S Hareesh) ആണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനര്‍ ആദ്യമായി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

    News18 Malayalam

    News18 Malayalam

    • Share this:
      മമ്മൂട്ടിയെ (Mammootty) നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) സംവിധാനം ചെയ്യുന്ന സിനിമ 'നന്‍പകല്‍ നേരത്ത് മയക്കം' (Nanpakal Nerathu Mayakkam) വേളാങ്കണ്ണിയില്‍ (Velankanni) ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്‍റെ കഥയും ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് (S Hareesh) ആണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനര്‍ ആദ്യമായി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 'മമ്മൂട്ടി കമ്പനി' (Mammootty Company) എന്നാണ് പുതിയ നിർമാണ കമ്പനിയുടെ പേര്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിർമാണം.

      തമിഴ്നാട് പശ്ചാത്തലമാകുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. നാല്‍പത് ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുകയെന്നാണ് റിപ്പോർട്ട്. നടൻ അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ഛായാഗ്രഹണം. മലയാളത്തിലെ പുത്തൻനിര സംവിധായകരിൽ ഏറെ പരീക്ഷണങ്ങൾ ധൈര്യം കാട്ടുന്ന സംവിധായകനൊപ്പം ആദ്യമായി മമ്മൂട്ടി എത്തുന്നു എന്നത് പ്രോജക്റ്റിനെക്കുറിച്ച് ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. ഇനിയും തീയറ്ററുകളിലെത്താനുള്ള ചുരുളിക്ക് ശേഷം ലിജോ ഒരുക്കുന്ന ചിത്രമാണിത്.

      Also Read- Mission C Movie | രജനി സാറിന്റെ അണ്ണാത്തെയ്ക്ക് പോലും തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ കഴിയുന്നില്ല'; മിഷന്‍ സി പിന്‍വലിക്കുന്നതായി സംവിധായകന്‍

      മമ്മൂട്ടിയും ലിജോയും ഒന്നിക്കുന്ന രണ്ട് പ്രോജക്റ്റുകള്‍ വരാനിരിക്കുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇനിയൊരു ചിത്രം എംടിയുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്‍ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജിയിലെ ലഘുചിത്രമാണ്. എംടിയുടെ 'കടുഗണ്ണാവ ഒരു യാത്ര' എന്ന കഥയാണ് മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ലിജോ ചെയ്യാനിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



      അമല്‍ നീരദിന്‍റെ ഭീഷ്‍മപര്‍വ്വം, നവാഗത സംവിധായിക റത്തീന ഷര്‍ഷാദിന്‍റെ പുഴു, സിബിഐ സിരീസിലെ അഞ്ചാം ചിത്രം, കെട്ട്യോളാണ് എന്‍റെ മാലാഖ സംവിധായകന്‍ നിസാം ബഷീറിന്‍റെ ചിത്രം, മാമാങ്കത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം എന്നിവയ്ക്കൊപ്പം ഒരു തെലുങ്ക് ചിത്രവും മമ്മൂട്ടിയുടേതായി പുറത്തെത്താനുണ്ട്. അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്‍റ് ആണ് തെലുങ്ക് ചിത്രം.

      Also Read- Marakkar movie | മരക്കാര്‍ റിലീസ് ദിവസം തീയേറ്ററുകളില്‍ കരിങ്കൊടി കെട്ടുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്ക്
      Published by:Rajesh V
      First published:
      )}