• HOME
  • »
  • NEWS
  • »
  • film
  • »
  • MAMMOOTTY MARKS 50 YEARS OF ACTING CAREER IN MALAYALAM CINEMA

1971 ഓഗസ്റ്റ് ആറും മമ്മൂട്ടിയും; മലയാള സിനിമയിലെ ഒരു നീണ്ട യാത്രയുടെ തുടക്കം കുറിച്ച കഥ

Mammootty marks 50 years of acting career in Malayalam cinema | ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും മലയാള സിനിമയുടെ സൂപ്പർസ്റ്റാർ പദവിയിലേക്കുയർന്ന ചരിത്രത്തിന് അമ്പതാണ്ട്‌

Image: Instagram/Mammootty

Image: Instagram/Mammootty

  • Share this:
    മലയാള സിനിമയും 1971 ഓഗസ്റ്റ് 6 എന്ന ദിവസവും തമ്മിലെ ബന്ധം എന്താണെന്ന് എത്രപേർക്കറിയാം? 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമ മലയാളത്തിൽ പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്ന വേളയാണിത്. അതുമാത്രമല്ല, ഈ ദിവസം മലയാള സിനിമയിൽ ഒരു പുത്തൻ താരോദയം ഉണ്ടായതിന്റെ വാർഷികം കൂടിയാണ്.

    അടുത്തിടെ ആ ഓർമ്മയുടെ ഒരു ഭാഗം സോഷ്യൽ മീഡിയയിൽ അലയടിച്ചിരുന്നു. നടൻ ബഹദൂറിനൊപ്പം ഒരു ഷോട്ടിൽ നിൽക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്. അന്ന് ആ അഭിനേതാവിന്റെ മുഖമോ പേരോ ഒന്നും തന്നെ പ്രേക്ഷകർ അറിഞ്ഞിരുന്നില്ല. ഇന്നും ആ ചിത്രത്തിന്റെ അഭിനേതാക്കളുടെ പട്ടിക പരിശോധിച്ചാൽ, ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ ഇന്ന് മലയാളി നെഞ്ചിലേറ്റിയ ആ പേര് കാണാം. പിന്നീട് കുറച്ചുകാലം സജിൻ എന്ന പേരിൽ ആ നടൻ സിനിമയിൽ നിറഞ്ഞു.

    'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയുടെ ഓരോ വാർഷികവും രേഖപ്പെടുത്തുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയജീവിതം കുറിച്ചതിന്റെ നാൾവഴികൾ കൂടിയാണ്. 1987 ലെ ന്യൂഡൽഹിയോടെ മെഗാ സ്റ്റാർ പട്ടം തേടിയെത്തിയ മമ്മുക്കയുടെ സിനിമാ ജീവിതത്തിനും അരനൂറ്റാണ്ട് പിന്നിടുന്നു. സജിൻ എന്ന പേരിൽ നിന്നും മുഹമ്മദ്കുട്ടി മമ്മൂട്ടിയായി പരിണമിച്ചത് മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന അസുലഭമുഹൂർത്തത്തിന് ആരംഭമാവുകയായിരുന്നു.

    അനുഭവങ്ങൾ പാളിച്ചകൾക്കു ശേഷം ഇറങ്ങിയ കാലചക്രത്തിലും വേഷമിട്ടുകഴിഞ്ഞാണ് നായക നടനിലേക്കുള്ള മമ്മൂട്ടിയുടെ കാൽവയ്പ്പ്.



    1979 ൽ എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത 'ദേവലോകം' മമ്മൂട്ടിയെ നായകനാക്കി. പക്ഷെ ഈ ചിത്രം ഒരിക്കലും പുറത്തെത്തിയില്ല. പിന്നീട് എം.ടി. തിരക്കഥയൊരുക്കിയ 'വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ' എന്ന സിനിമയാണ് മമ്മൂട്ടിയെ പ്രധാനനടൻ എന്ന് രേഖപ്പെടുത്തി തുടങ്ങിയത്. സുകുമാരനായിരുന്നു സിനിമയിലെ നായകൻ.

    തമിഴ് സിനിമയിൽ മൗനം സമ്മതം (1990), തെലുങ്ക് സിനിമയിൽ സ്വാതി കിരണം (1992), ബോളിവുഡിൽ ത്രിയാത്രി എന്നിവയിലൂടെ മമ്മൂട്ടി അരങ്ങേറ്റം കുറിച്ചു. എങ്കിലും ഹിന്ദിയിൽ നായകനായി അരങ്ങേറ്റം നടത്തിയത് ധർതിപുത്രയിലാണ് (1993). ദ്വിഭാഷാ ചിത്രമായ ശിക്കാരി (2012) യിലൂടെ അദ്ദേഹം കന്നഡ സിനിമയിൽ തുടക്കമിട്ടു. ഡോ. ബാബാസാഹേബ് അംബേദ്കർ (2000) എന്ന ഇന്ത്യൻ-ഇംഗ്ലീഷ് സിനിമയിലും അദ്ദേഹം അഭിനയിച്ചു.

    മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളും 13 ഫിലിംഫെയർ അവാർഡുകളും 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും നേടിയിട്ടുണ്ട്. 1998 ൽ, ഇന്ത്യൻ സർക്കാർ ഇൻഡ്യൻ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ മാനിച്ച് മമ്മൂട്ടിക്ക് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2010 ൽ കോഴിക്കോട് സർവകലാശാലയും കേരള സർവകലാശാലയും അദ്ദേഹത്തിന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം നൽകി.

    Summary: August 6 marks half a decade since Mammootty marked his foray into Malayalam cinema
    Published by:user_57
    First published:
    )}