നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമാ ഇസ്മായിൽ (93) അന്തരിച്ചു. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ എന്നിവരുടെ മുത്തശ്ശിയാണ്. കോട്ടയം ചെമ്പ് പരേതനായ പാണപറമ്പിൽ ഇസ്മായേലിന്റെ പത്നിയാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന. ഖബറടക്കം ഇന്ന് വൈകുന്നേരം 4ന് ചെമ്പ് ജും ആ മസ്ജിദ് ഖബർസ്ഥാനിൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor mammootty, Mammootty