HOME /NEWS /Film / Bheeshma Parvam | ഇനി മൈക്കിളിന്റെ ആറാട്ട് ഹോട്ട്സ്റ്റാറില്‍; പുതിയ ‌ട്രെയിലർ പുറത്ത്

Bheeshma Parvam | ഇനി മൈക്കിളിന്റെ ആറാട്ട് ഹോട്ട്സ്റ്റാറില്‍; പുതിയ ‌ട്രെയിലർ പുറത്ത്

മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയെറ്ററുകളിൽ എത്തിയത്. 

മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയെറ്ററുകളിൽ എത്തിയത്. 

മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയെറ്ററുകളിൽ എത്തിയത്. 

  • Share this:

    മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വത്തിന് (Bheeshma Parvam) മികച്ച പ്രതികണമാണ് ലഭിച്ചത്.ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്ന് മുതൽ ചിത്രം ഒടിടിയൽ എത്തും ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിം​ഗ്.

    ചിത്രത്തിന്റെ  പുതിയ ട്രെയിലറും ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയെറ്ററുകളിൽ എത്തിയത്. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രമാണ് 'ഭീഷ്മ പര്‍വ്വം'.

    അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രാരംഭ പദ്ധതി കോവിഡ് പകർച്ചവ്യാധി കാരണം വൈകിയതിനെ തുടർന്നാണ് ആരംഭിച്ചത്. മുടിയും താടിയും നീട്ടി വളർത്തിയ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ പ്രതീക്ഷകൾ വൻതോതിൽ ഉയർന്നിരുന്നു.

    മൈക്കിൾ തന്റെ പഴയ വഴികൾ ഉപേക്ഷിച്ച് വർഷങ്ങൾക്ക് ശേഷം, അയാൾക്കൊപ്പം ഉണ്ടായിരുന്നവർ അയാളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മൈക്കിൾ തന്റെ ഭൂതകാലത്തെ വീണ്ടും തിരികെപ്പിടിക്കാൻ നിർബന്ധിതനാവുകയും ചെയ്തു.

    1980 കളുടെ മധ്യത്തിലാണ് 'ഭീഷ്മപർവ്വം' നടക്കുന്നത്, പകർച്ചവ്യാധിയുടെ കാലത്ത് കൊച്ചിയിൽ വിപുലമായി ചിത്രീകരിച്ച സിനിമയാണിത്.

    ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി. ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്.

    ആനന്ദ് സി. ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, സംഗീതം- സുഷിന്‍ ശ്യാം. അഡീഷണല്‍ സ്‌ക്രിപ്റ്റ്- രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‌സ് - ആര്‍.ജെ. മുരുകന്‍, വരികള്‍- റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍- സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ലിനു ആന്റണി.

    First published:

    Tags: Actor mammootty