• HOME
  • »
  • NEWS
  • »
  • film
  • »
  • CBI 5 | വരവറിയിച്ച് 'അയ്യർ'; ആവേശത്തിൽ ആരാധകർ; ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റർ പുറത്ത്

CBI 5 | വരവറിയിച്ച് 'അയ്യർ'; ആവേശത്തിൽ ആരാധകർ; ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റർ പുറത്ത്

16 വർഷങ്ങൾക്കിപ്പുറം വീണ്ടും സേതുരാമയ്യരുടെ രൂപത്തിലും ഭാവത്തിലും എത്തുന്ന മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കുന്നു.

  • Share this:
    മലയാളി സിനിമാ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി (Mammootty) ചിത്രം സിബിഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും മോഷൻ പോസ്റ്ററും ( CBI 5, Title and motion poster) പുറത്തുവിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

    34 വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സേതുരാമയ്യർ 16 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുമ്പോൾ മലയാളക്കര ഒന്നടങ്കം ആ വരവിനായി കാത്തിരിക്കുകയാണ്. കാത്തിരിക്കുകയാണ്. മമ്മൂട്ടിയെ ആ പഴയ സേതുരാമയ്യരുടെ രൂപത്തിലും ഭാവത്തിലും കാണാനായി കൗതുകത്തോടെയാണ് ആരാധകരുടെ കാത്തിരിപ്പ്.

    സേതുരാമയ്യരുടെ അഞ്ചാം വരവിലെ പേര് അറിയിച്ച് കൊണ്ടുള്ള മോഷൻ പോസ്റ്റർ അഞ്ച് മണിക്ക് മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചത്. 'സിബിഐ - 5 - ദ ബ്രയിൻ' (CBI - 5, The Brain) എന്ന് പേരിട്ട് സൈന മൂവീസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന മോഷൻ പോസ്റ്റർ ആരാധകർ ആവേശത്തോടെ ഏറ്റെടുക്കുകയാണ്. സിബിഐയുടെ ട്രേഡ്മാർക്ക് തീം മ്യൂസിക്കിന്റെ അകമ്പടിയോടെ എത്തിയ ടൈറ്റിലും മോഷൻ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.

    മുകേഷ് തന്നെയാണ് അഞ്ചാം വരവിലും ചാക്കോയായി എത്തുന്നതെങ്കിലും അയ്യരുടെ അഞ്ചാം വരവിൽ പല മാറ്റങ്ങളുമുണ്ട്. സേതുരാമയ്യർക്കും ചാക്കോയ്ക്കുമൊപ്പം പുതിയ ഒരു ടീമാകും ഉണ്ടാവുക. കൂടാതെ മറ്റ് പല മാറ്റങ്ങളുമുണ്ടാകും. രഞ്ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോന്‍, അന്‍സിബ,മാളവിക നായര്‍ മായാ വിശ്വനാഥ്,സുദേവ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

    Also read- Bheeshma Parvam | 'പഞ്ഞിക്കിടണമെന്ന് പറഞ്ഞാല്‍ എന്താണെന്നറിയോ' ? 'ഭീഷ്മപര്‍വ്വം' ട്രെയ്ലറില്‍ മരണ മാസായി മമ്മൂട്ടി

    1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്. ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിന് ഒരേ നടനും സംവിധായകനും ഒരേ തിരക്കഥാകൃത്തും എന്നത് ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ്.

    സ്വര്‍ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.  ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ശ്രദ്ധേയനായ അഖിൽ ജോർജ് ആണ്.എഡിറ്റിങ് നിർവഹിക്കുന്നത് ശ്രീകർ പ്രസാദ്.

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ബാബു ഷാഹിർ,അസോസിയേറ്റ് ഡയറക്ടർ -ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, സ്റ്റുഡിയോ -സപ്ത റെക്കോർഡ്സ്, ആർട്ട് ഡയറക്ടർ -സിറിൾ കുരുവിള, വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യർ, മേക്കപ്പ്- പ്രദീപ് രംഗൻ, സ്റ്റിൽസ്- സലീഷ് ഷ് കുമാർ, വിതരണം - സ്വർഗ്ഗചിത്ര, പി ആർ ഒ - മഞ്ജു ഗോപിനാഥ്, മീഡിയ മാർക്കറ്റിംഗ് - മമ്മൂട്ടി ടൈംസ്.
    Published by:Naveen
    First published: