• HOME
 • »
 • NEWS
 • »
 • film
 • »
 • മാളികപ്പുറത്തമ്മയുടെ കഥ പറഞ്ഞ് മമ്മൂട്ടി; ഉണ്ണിമുകുന്ദന്‍ ചിത്രത്തിലെ ശബ്ദ സാന്നിദ്ധ്യമായി മെഗാസ്റ്റാര്‍

മാളികപ്പുറത്തമ്മയുടെ കഥ പറഞ്ഞ് മമ്മൂട്ടി; ഉണ്ണിമുകുന്ദന്‍ ചിത്രത്തിലെ ശബ്ദ സാന്നിദ്ധ്യമായി മെഗാസ്റ്റാര്‍

മാളികപ്പുറത്തമ്മയുടെ ചരിത്രപശ്ചാത്തലം സിനിമയിൽ വിശദീകരിക്കുന്നത് മമ്മൂക്കയുടെ മാസ്മരിക ശബ്ദത്തിലൂടെയാണ്

 • Share this:

  ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന “മാളികപ്പുറം” സിനിമയുടെ ഭാഗമായി മെഗാസ്റ്റാർ മമ്മൂട്ടിയും. മാളികപ്പുറത്തമ്മയുടെ ചരിത്രപശ്ചാത്തലം സിനിമയിൽ വിശദീകരിക്കുന്നത് മമ്മൂക്കയുടെ മാസ്മരിക ശബ്ദത്തിലൂടെയാണ്. മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള ഈ വിവരണത്തിലൂടെയാണ് സിനിമ തുടങ്ങുന്നതും. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി പ്രേക്ഷകശ്രദ്ധ നേടുന്നതിനിടയിലാണ് അണിയറ പ്രവർത്തകർ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

  എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പർ ഹീറോയായ അയ്യപ്പന്റേയും കഥയാണ് ‘മാളികപ്പുറം’.  മണ്ഡലകാലത്ത് തന്നെ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

  നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും സിനിമയുടെ നിർമ്മാണ പങ്കാളികളാണ്.

  നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകനാണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റർ- ഷമീർ മുഹമ്മദ്, ക്യാമറാമാൻ- വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
  ചിത്രീകരണ വേളയിൽ പന്തളം രാജകുടുംബാംഗങ്ങൾ ഷൂട്ടിംഗ് ലൊക്കേഷൻ സന്ദർശിച്ചിരുന്നു.

  Also Read-Malikapuram trailer | പെണ്ണുങ്ങളെ ശബരിമലയിൽ കേറ്റില്ലെന്ന് പറയുന്നത് ഉള്ളതാണോ?

  ഉണ്ണിമുകുന്ദനെ കൂടാതെ സൈജു കുറുപ്പ്,സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കർ ,  മനോജ് കെ ജയൻ,രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്,അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

  ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ആർട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി സ്റ്റണ്ട് സിൽവ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ , അസോസിയേറ്റ് ഡയറക്ടർ രജീസ് ആന്റണി, ബിനു ജി നായർ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ് ജിജോ ജോസ്,അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ ഷരീഫ് , സ്റ്റിൽസ് രാഹുൽ ടി, ലൈൻ പ്രൊഡ്യൂസർ നിരൂപ് പിന്റോ, മാനേജർസ് അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്.പി ആർഒ മഞ്ജു ഗോപിനാഥ്,പ്രൊമോഷൻ കൺസൾട്ടൻറ്റ് വിപിൻ കുമാർ.
  പാൻ ഇന്ത്യൻ ചിത്രമായാണ് “മാളികപ്പുറം ” പ്രേക്ഷകർക്ക് മുന്നിൽ എത്തുക.

  Published by:Arun krishna
  First published: