ആദ്യാവസാനം സസ്പെന്‍സ് നിറച്ച് മമ്മൂട്ടി (Mammootty) ചിത്രം പുഴുവിന്റെ (Puzhu Movie) ട്രെയിലര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. നവാഗതയായ റതീന (Ratheena) സംവിധാനം ചെയ്യുന്ന ചിത്രം സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഒരു മിനിറ്റ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഉടനീളം ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന രീതിയിലാണ് മമ്മൂട്ടിയെ കാണാന്‍ കഴിയുന്നത്. പാര്‍വതി തിരുവോത്താണ് നായിക.
ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ മെയ് 13ന് റിലീസ് ചെയ്യും. മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോട്ടയം രമേശ്, കുഞ്ചന്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ രാജന്, മാളവിക മേനോന്, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരന്പ്, ധനുഷ് ചിത്രം കര്ണ്ണന്, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.
Also Read- സേതുരാമയ്യരെ വെള്ളം കുടിപ്പിച്ച കേസ്; കൊലപാതക പരമ്പരകളുടെ ചുരുളഴിച്ച് 'അയ്യർ ദി ഗ്രേറ്റ്'റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റര്‍ - ദീപു ജോസഫ്, സംഗീതം - ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനര്‍- എന്‍.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രശാന്ത് നാരായണന്, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ ചന്ദ്രനും & എസ്. ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്, പി.ആര്.ഒ- പി. ശിവപ്രസാദ്. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ; ദ്വിഭാഷാ ചിത്രം 'അദൃശ്യം' മ്യൂസിക് ലോഞ്ച് കേരളത്തിൽ
ജോജു ജോർജ് (Joju George), നരേൻ (Naren), ഷറഫുദ്ദീൻ (Sharafudeen), കതിർ, നാട്ടി എന്നീ വൻ താരനിര അണിനിരക്കുന്ന ദ്വിഭാഷാ ചിത്രം അദൃശ്യം (Adrishyam movie)/ യുകി ട്രെയ്ലർ ലോഞ്ചും ഓഡിയോ ലോഞ്ചും കൊച്ചിയിൽ നടന്നു. ജൂവിസ് പ്രൊഡക്ഷൻസ്, യു എ എൻ ഫിലിം ഹൌസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സിജു മാത്യു, നെവിസ് സേവിയർ രാജാദാസ് കുര്യാസ്, ലവൻ കുശൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. സാക് ഹരിസ്സാണ് ആണ് സംവിധാനം.
വൻ ബഡ്ജറ്റിൽ, വമ്പൻ താരനിരയോട് കൂടി ഒരുങ്ങുന്ന ഒരു ഡ്രാമ ത്രില്ലറാണ് സിനിമ. പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്ന അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. അദൃശ്യത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ, ട്രെയ്ലർ എന്നിവ ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമയിലെ താരങ്ങളായ കതിർ, നരേൻ, നാട്ടി, പവിത്ര ലക്ഷ്മി, സംഗീത സംവിധായകൻ രഞ്ജിൻ രാജ്, മറ്റു അണിയറ പ്രവർത്തകരും പങ്കെടുത്തു. ഫോറൻസിക്, കള എന്നീ ചിത്രങ്ങൾക്ക് ശേഷം ജൂവിസ് പ്രൊഡക്ഷൻസ് നിർമ്മാണം നിർവഹിക്കുന്ന ദ്വിഭാഷാ ചിത്രമാണിത്. ജോജു ജോർജ്, നരെയ്ൻ, ഷറഫുദീൻ എന്നിവർ പ്രധാനം വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ പാരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം കൈതിയുടെ വൻ വിജയത്തിന് ശേഷം നരെയ്നും , കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.