• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജീവൻ രക്ഷിച്ചു, ഇനി ജീവിതവും; കൂടെയുണ്ടെന്ന ഉറപ്പുമായി മമ്മൂട്ടിയും

news18
Updated: August 21, 2018, 2:25 PM IST
ജീവൻ രക്ഷിച്ചു, ഇനി ജീവിതവും; കൂടെയുണ്ടെന്ന ഉറപ്പുമായി മമ്മൂട്ടിയും
news18
Updated: August 21, 2018, 2:25 PM IST
കൊച്ചി: പ്രളയ ദുരന്തത്തിൽപ്പെട്ടവരുടെ ജീവിതം രക്ഷിക്കാൻ ഒപ്പമുണ്ടെന്ന ഉറപ്പുമായി നടൻ മമ്മൂട്ടി. ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോയിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രളയദുരന്തത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിന്നെന്നും ഇനി അവരുടെ ജീവിതം രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടാകണമെന്നും മമ്മൂട്ടി പറയുന്നു. അങ്ങനെ ഒറ്റക്കെട്ടാകുമെന്ന് അറിയാമെന്നും മമ്മൂട്ടി.

പ്രളയത്തിന് മുമ്പും ശേഷവും എന്ന അവസ്ഥയുണ്ട്. പ്രളയം കഴിഞ്ഞു. ഇനി പ്രളയത്തിന് ശേഷം. സ്വപ്നങ്ങളും ജീവനും ജീവിതവും വസ്തു വകകളും വിലപ്പെട്ട രേഖകളും അങ്ങനെ എല്ലാം അവർക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. അത് തിരിച്ചെടുക്കാൻ ധൈര്യവും ആവേശവും കരുത്തും പിന്തുണയും നമ്മൾ അവർക്ക് നൽകണം- മമ്മൂട്ടി പറയുന്നു. ജീവൻ രക്ഷിക്കാൻ കാണിച്ച അതേ ആവേശവും ഉന്മേഷവും ആത്മാർഥതയും നമ്മൾ ഇക്കാര്യത്തിലും കാണിക്കണമെന്നും മമ്മൂട്ടി പറയുന്നു.

ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് പോകുന്നവർ കൈയ്യുറ ഉൾപ്പെടെയുള്ള സുരക്ഷ ക്രമീകരണങ്ങൾ സ്വീകരിച്ച ശേഷം വേണം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതെന്ന് മമ്മൂട്ടി പറയുന്നു. ഇക്കാര്യത്തിൽ സർക്കാരും മറ്റ് അധികൃതരും നൽകുന്ന നിർദേശം പാലിക്കണമെന്നും മമ്മൂട്ടി. പകർച്ച വ്യാധിയെന്ന മറ്റൊരു ദുരന്തത്തിലേക്കുകൂടി പോകരുതെന്നും മമ്മൂട്ടി പറയുന്നു. അങ്ങനെ ഉണ്ടാകില്ലെന്നും എല്ലാവരും സന്തോഷത്തോടെയിരിക്കണമെന്നും മമ്മൂട്ടി പറയുന്നു.

First published: August 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍