• HOME
  • »
  • NEWS
  • »
  • film
  • »
  • Mammootty | ഞാനും പുതുമുഖമായിരുന്നു, അതുപോലെ അവരും വരട്ടെ: മമ്മൂട്ടി

Mammootty | ഞാനും പുതുമുഖമായിരുന്നു, അതുപോലെ അവരും വരട്ടെ: മമ്മൂട്ടി

"സിനിമയെന്ന് പറഞ്ഞ് ഒരുപാട് കാലം അലഞ്ഞുനടന്ന ആളാണ് ഞാന്‍. അന്ന് എനിക്ക് ഒരാള്‍ ചാന്‍സ് തന്നു.": മമ്മൂട്ടി

മമ്മൂട്ടി

മമ്മൂട്ടി

  • Share this:
    പുതുമുഖ സംവിധായകർക്ക് അവസരം നൽകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും മറുപടി നൽകി മമ്മൂട്ടി. അമൽ നീരദ്, അൻവർ റഷീദ്, ഖാലിദ് റഹ്മാൻ, ജോഫിൻ ടി. ചാക്കോ തുടങ്ങിയ സംവിധായകർക്ക് മമ്മൂട്ടി അവസരം നൽകിയിരുന്നു. പുതിയ ചിത്രം 'ദി പ്രീസ്റ്റിന്റെ' റിലീസിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

    "ഞാന്‍ പുതുമുഖമായിരുന്നു എന്നുള്ളത് ഒരു കാരണം. ഞാന്‍ പുതുമുഖമാണ് എന്നുള്ളത് രണ്ടാമത്തെ കാര്യം. മൂന്നാമത് ഒരു കാര്യമില്ല. ഒരു പുതുമുഖ സംവിധായകന്റെ മനസ്സില്‍ പുതിയ സിനിമയായിരിക്കും. ആ സിനിമ എനിക്ക് ഒരു പുതുമയായിരിക്കും, എന്റെ പ്രകടനത്തിലോ കഥാപാത്രത്തിലോ പുതുമ കൊണ്ടുവരും എന്നാണ് പ്രതീക്ഷ. എല്ലാം വിജയമാകണമെന്നില്ല. നമുക്ക് തെരഞ്ഞെടുക്കാനല്ലേ പറ്റൂ. പൂര്‍ത്തീകരിക്കാന്‍ പറ്റില്ലല്ലോ.

    വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ഞാന്‍ ചെയ്യുന്ന കാര്യങ്ങളാണിത്. ഇനിയും വരാനുണ്ട് കുറേപേര്‍. അത് നിങ്ങളില്‍ ആര്‍ക്കെങ്കിലും ആവേശം പകരുന്നുണ്ടെങ്കില്‍ സന്തോഷം. അങ്ങനെ വന്നതാണ് ജോഫിനും.

    സിനിമയെന്ന് പറഞ്ഞ് ഒരുപാട് കാലം അലഞ്ഞുനടന്ന ആളാണ് ഞാന്‍. അന്ന് എനിക്ക് ഒരാള്‍ ചാന്‍സ് തന്നു. പിന്നെ ഞാന്‍ എന്നേക്കൊണ്ട് ആവന്നതുപോലെ ചെയ്താണ് ഇങ്ങനെയെത്തിയത്. അതുപോലെ അവരും വരട്ടെ. ഇത് വലിയ കാര്യമായി കാണേണ്ടതില്ല. എനിക്ക് കിട്ടിയത് തിരിച്ചു കൊടുക്കുന്നു അത്രയേ ഉള്ളൂ,’ മമ്മൂട്ടി പറഞ്ഞു.

    മമ്മൂട്ടി ഫാ.ബെനഡിക്റ്റ് എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രത്തിന്‍റെ ടീസർ ഏറെ ആകാംക്ഷ ഉയർത്തുന്നതായിരുന്നു. കഥകളിൽ നിന്നും സത്യം തെരഞ്ഞെടുക്കാൻ അയാളെത്തുന്നു എന്നാണ് ചിത്രത്തിന്‍റെ പോസ്റ്ററിൽ തന്നെ പറയുന്നത്. 'ബിലീവ് ഇറ്റ് ഓർ നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാർക്ക് സോൺ ഉണ്ടെന്ന് പറയാറുണ്ട്' എന്ന ഡയലോഗോടെ തുടങ്ങുന്ന ടീസർ തന്നെ ഒരു 'നിഗൂഢത' നിലനിർത്തുന്നതായിരുന്നു. നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ പുരോഹിതനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

    Summary: Mammootty talks about giving chance for new comers in Malayalam film industry. To a question from media persons during a press-con in Kochi, after the release of the movie The Priest, the actor narrated a few things from his own experience. The Priest is directed by debutant Jofin T. Chacko
    Published by:user_57
    First published: