നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 50 വർഷത്തിൽ നാടകത്തിനൊപ്പം 20 ദിവസം; മമ്മൂട്ടിയുടെ 'ഭീമം' നാടകത്തിന്റെ ഓർമ്മകൾ

  50 വർഷത്തിൽ നാടകത്തിനൊപ്പം 20 ദിവസം; മമ്മൂട്ടിയുടെ 'ഭീമം' നാടകത്തിന്റെ ഓർമ്മകൾ

  Mammootty on stage as actor for MT Vasudevan Nair's Bheemam | വെള്ളിത്തിരയിലെ 50 വർഷങ്ങൾക്കിടയിൽ മമ്മുക്ക അവതരിപ്പിച്ച ഏക നാടകം

  'ഭീമം' നാടകത്തിൽ മമ്മൂട്ടി

  'ഭീമം' നാടകത്തിൽ മമ്മൂട്ടി

  • Share this:
   അനുഭവങ്ങൾ പാളിച്ചകൾ മുതൽ ദി പ്രീസ്റ്റും വരാനിരിക്കുന്ന ഭീഷ്മപർവവും വരെ താണ്ടിയ മമ്മൂട്ടിക്ക് ഇന്ന് ബിഗ് സ്‌ക്രീനിൽ അൻപതാം പിറന്നാൾ. അദ്ദേഹത്തിന്റെ പ്രായത്തിനും സിനിമാ ജീവിതത്തിനും പക്ഷെ ഇന്നും യൗവനത്തിളക്കമെന്നേ ആർക്കും പറയാനാകൂ. സിനിമയിൽ രണ്ടു തലമുറയുടെ സാന്നിധ്യം അരക്കിട്ടുറപ്പിച്ച മമ്മുക്ക ഈ 50 വർഷങ്ങളിൽ 20 ദിവസം ഒരു നാടകം ചെയ്തിട്ടുണ്ട്. 'ഭീമം' എന്ന മൾട്ടി മെഗാ ഷോയെക്കുറിച്ച് ചലച്ചിത്ര-നാടക നടനായ കൃഷ്ണൻ ബാലകൃഷ്ണൻ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ സ്മരിക്കുന്നു. പോസ്റ്റ് ചുവടെ:

   വെള്ളിത്തിരയിലെ 50 വർഷങ്ങൾക്കിടയിൽ മമ്മുക്ക അവതരിപ്പിച്ച ഏക നാടകമാണ് "ഭീമം". ഒരു മൾട്ടി മെഗാ ഷോ ആയ അതിനെ പൂർണ്ണമായും നാടകം എന്ന് പറയാൻ പറ്റില്ലെങ്കിലും എനിക്ക് അങ്ങനെ പറയാനാണ് ഇഷ്ടം.

   രണ്ടാമൂഴത്തിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി പ്രമോദ് പയ്യന്നൂർ, T.K. രാജീവ് കുമാർ എന്നിവർ ചേർന്ന് മനോരമയ്ക്ക് വേണ്ടി നിർമ്മിച്ചതായിരുന്നു 'ഭീമം'. തൃശൂർ ലുലു ആയിരുന്നു വേദി. മൾട്ടി സ്ക്രീൻ പ്രൊജക്ഷൻ. കഥാപാത്രങ്ങൾ സ്ക്രീനിലും സ്റ്റേജിലും. സ്ക്രീനില്‍ നിന്ന് എക്സിറ്റ് ആയാൽ തുടർച്ചയ്ക്ക് ഒരു ഒരു കോട്ടവും വരാതെ സ്റ്റേജിൽ പ്രവേശിക്കണം. കഥാപാത്രങ്ങളില്‍ പരിപൂർണ്ണ ശ്രദ്ധ ചെലുത്തി തന്നെ നിൽക്കണം. ഒന്ന് ശ്രദ്ധ തെറ്റിയാൽ നാടകം പൊളിയും. ഒരു കോട്ടവും വരാതെ വൻവിജയത്തോടെ പ്രോഗ്രാം അവസാനിപ്പിച്ചു.

   പിന്നെ പല അവതരണം ഉണ്ടാവും എന്ന് പറഞ്ഞെങ്കിലും നടന്നില്ല, അതിന്റെ സങ്കടം ഇന്നും അവസാനിച്ചിട്ടില്ല, അവിടെ വച്ചാണ് എം.ടി. സാർ മമ്മുക്കയോട് പറഞ്ഞത്, 'ചെല്ലുന്നിടത്തൊക്കെ നാൾക്ക് നാൾ വിജയിക്കട്ടെ' എന്ന്. ഞങ്ങൾ നാടകം ബ്ലോക്ക് ചെയ്തിട്ടാണ് മമ്മൂക്ക റിഹേഴ്സലിന് വരുന്നത്. ഹോട്ടൽ ഇടശ്ശേരി യിലാണ് റിഹേഴ്സൽ നടന്നത്. ആദ്യമായി മമ്മുക്ക വരുമ്പോൾ സിനിമ സെറ്റിൽ വരുന്നത് പോലെയാണ് വന്നത്. പിന്നെപ്പിന്നെ തനി നാടകക്കാരനായി. കൂട്ടം കൂടി ചർച്ച, തമാശ... റിഹേഴ്സൽ ഗ്യാപ്പ് സമയത്ത് വിശ്രമത്തിനായി മുതിർന്ന നടൻമാർ കിടക്കുന്ന പോലെ നാലുകസേര ചേർത്തിട്ട് കിടക്കും. ഒരുദിവസം മമ്മുക്കയുടെ ആരാധകരിൽ ചിലർ റിഹേഴ്സൽ സ്ഥലത്ത് കയറിവന്നു. അപ്പൊ മമ്മുക്ക പറഞ്ഞു 'സെറ്റിൽ കയറി വരുംപോലെ ഇവിടെ വരരുത്, ഇത്‌ വേറെ സ്ഥലമാണ്' എന്ന്.   രണ്ടാമൂഴത്തിലെ നാലു വേഷങ്ങൾആണ്‌ മമ്മുക്ക അന്ന് സ്റ്റേജിൽ അവതരിപ്പിച്ചത്. ഭീമൻ, കർണ്ണൻ, അര്‍ജുനന്‍, ധർമ്മപുത്രര്‍. 25പേരുള്ള ഗ്രൂപ്പിലെ പ്രധാനി ഞാനായിരുന്നു. മമ്മുക്ക കഥാപാത്രങ്ങൾ മാറിവരുന്നതിന് അനുസരിച്ച് ഞാനും അതിന് ഓപ്പോസിറ്റ് നിൽക്കുന്ന കഥാപാത്രമാകും.
   കുട്ടിസ്രാങ്ക് മുതലായ വളരെ കുറച്ച് സിനിമകളിലാണ് ഞാൻ മമ്മുക്കയോടൊപ്പം അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷം മമ്മുക്കയെ ഞാൻ പിന്നെ കാണുന്നത് സുഹൃത്ത് ശങ്കർ രാമകൃഷ്ണന്റെ 'പതിനെട്ടാം പടി' എന്ന സിനിമയിലെ അവസാനവട്ട ഷൂട്ടിന് സഹസംവിധായകനായി പോയപ്പോഴാണ് മമ്മുക്കയുടെ 50 വർഷത്തെ സിനിമ ജീവിത്തിൽ 20 ദിവസം ഞങ്ങളോടൊപ്പം നാടകവും ചെയ്‌തു. 'ഭീമ'ത്തിന്റെ തുടര്‍ അവതരണങ്ങള്‍ക്കായി ഇപ്പോഴും ഞാൻ കൊതിക്കാറുണ്ട്.
   Published by:user_57
   First published:
   )}